കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2017 മേയിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് 18 നകം അപേക്ഷിക്കണം.
പരീക്ഷാ അപേക്ഷ
2017 സെപ്റ്റംബർ 25 മുതലാരംഭിക്കുന്ന ഒന്നാം വർഷ എംഎസ്്സി നഴ്സിംഗ് റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം പരീക്ഷയ്ക്ക് 2017 ഓഗസ്റ്റ് 16 മുതൽ 25 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 30 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി ഓഗസ്റ്റ് 31 വരെയും ഓണ്‍ലൈൻ റെജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ 18 മുതലാരംഭിക്കുന്ന എം ഫാം പാർട്ട് 2 പരീക്ഷയ്ക്ക് ഓഗസ്റ്റ് 14 മുതൽ 23 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 29 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി ഓഗസ്റ്റ് 31 വരെയും ഓണ്‍ലൈൻ രെജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ, 25 മുതലാരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്്സി നഴ്സിംഗ് റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓഗസ്റ്റ് 16 മുതൽ 25 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 30 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 31 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ 19 മുതലാരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് 16 മുതൽ 22 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 24 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 26 വരെയും ഓണ്‍ലൈൻ രെജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ 20 മുതലാരംഭിക്കുന്ന സെക്കന്റ് പ്രൊഫഷണൽ ബിഎഎംഎസ് പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് റെഗുലർ & സപ്ലിമെന്ററി (2012 സ്കീം) പരീക്ഷ എന്നിവയ്ക്ക് ഓഗസ്റ്റ് 17 മുതൽ 23 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 25 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 29 വരെയും ഓണ്‍ലൈൻ രെജിസ്ട്രേഷൻ നടത്താം.
മാർക്ക് ലിസ്റ്റ് വിതരണം
2016 ഓഗസ്റ്റിൽ നടത്തിയ തേർഡ് ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതാതു കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ അവ കൈപ്പറ്റണം.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
2017 ഓഗസ്റ്റ് 16 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാ ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.