എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബിസിഎ സിയുസിബിസിഎസ്എസ്, സിസിഎസ്എസ്, ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ അധ്യാപകർ കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 14ന് രാവിലെ 10.30 ന് ഹാജരാവണം.
നാലാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് സിയുസിബിസിഎസ്എസ്, സിസിഎസ്എസ് ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ അധ്യാപകർ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ 14ന് രാവിലെ 10.30 ന് ഹാജരാവണം.
എംബിഎ ട്യൂഷൻ ഫീ
വിദൂരവിദ്യാഭ്യാസം എംബിഎ 2015 പ്രവേശനം വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ട്യൂഷൻ ഫീസ് പതിനായിരം രൂപ 17 വരെയും നൂറ് രൂപ പിഴയോടെ 24 വരെയും അടക്കാം. നേരത്തെ മൂന്ന് നാല് സെമസ്റ്റർ ട്യൂഷൻ ഫീ ആയി 20,000 രൂപ ഒരുമിച്ച് അടച്ചവർ ഇപ്പോൾ ഫീ അടക്കേണ്ടതില്ല.
പരീക്ഷ
മൂന്നാം സെമസ്റ്റർ പഞ്ചവൽസര എൽഎൽബി. 2008 സ്കീം സപ്ലിമെന്ററി പരീക്ഷ 25നാരംഭിക്കും.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റർ ബികോം, ബിബിഎ സിസിഎസ്എസ് 2016 ഏപ്രിൽ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസ വിഭാഗത്തിൽ അധ്യാപകർക്ക് പരിശീലനം
വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല, കോളജുകളിലെ ശാസ്ത്രം, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസ വിഭാഗം അധ്യാപകർക്കായി, ഉന്നത വിദ്യാഭ്യാസ മൂല്യനിർണയം എന്ന വിഷയത്തിൽ 21 മുതൽ 27 വരെ കോഴ്സ് നടത്തുന്നു. താത്പ്പര്യമുള്ളവർ 17നകം അപേക്ഷിക്കണം. ഫോണ്‍ 9495657594 9048356933 . അപേക്ഷാഫോമും വിവരങ്ങളും വെബ്സൈറ്റിൽ.
കൗണ്‍സലിംഗ് കോഴ്സ്
ഇസ്ലാമിക് ചെയറിൽ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന, നാലു മാസത്തെ ബേസിക് കൗണ്‍സലിംഗ് വിത്ത് സ്പിരിച്വൽ അവേക്കനിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫോണ്‍ 9895100413 9746904678.
പിജി പ്രവേശനം
പിജി അലോട്മെന്റ് മുഖാന്തരമല്ലാതെ പ്രവേശനം നടത്തുന്ന എംഎ മ്യൂസിക്, എംടിഎ, എംഎ മൾടിമീഡിയ, എംഎച്എം, എംടിഎച്എം, എംടിടിഎം കോഴ്സുകൾക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളജ് ലോഗിനിൽ ലഭ്യമാണ്. ഇവയിലേക്കുള്ള പ്രവേശനം അതത് കോളജുകളാണ് നടത്തുന്നത്. വിദ്യാർഥികൾ കോളജുകളുമായി ബന്ധപ്പെടേണ്ടതാണ്.
സിൻഡിക്കറ്റ്
സിൻഡിക്കറ്റ് യോഗം 19ന് ചേരും.