വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുണ്ടായിരുന്ന എസ്സി/എസ്ടി സീറ്റുകളിലേയ്ക്ക് കേരള സർവകലാശാല സെനറ്റ് ഹാളിലും ആലപ്പുഴ എസ്ഡി കോളജിലും, കൊല്ലം എസ്എൻ കോളജിലും അടൂർ സെന്റ് സിറിൾസ് കോളജിലും നടന്ന സ്പോട്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് മെമ്മോ ലഭിച്ച വിദ്യാർഥികൾ 14 ന് മെമ്മോയും മറ്റ് അസൽ രേഖകളും സഹിതം മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളജിൽ ഹാജരായി പ്രവേശനം നേടേണ്ട താണ്. 14നകം കോളജിൽ ഹാജരായി പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്.
പിജി ഓണ്‍ലൈൻ രജിസ്ട്രേഷൻ 31 വരെ
അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 31. സ്പോർട്സ്, കമ്യൂണിറ്റി ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പ് സഹിതം അതത് കോളജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സ്കോളർഷിപ്പ് കൈപ്പറ്റണം
അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡൽ കരസ്തമാക്കുകയും ചെയ്ത കായികതാരങ്ങൾക്കുള്ള സ്പോർട്സ് സ്കോളർഷിപ്പുകളുടെ സ്പോർട്സ് ട്രെയിനിംഗ് ഇൻസന്റീവ് വിതരണം 16 നും 18 നും ജി.വി. രാജ പവിലിയനിൽ പ്രവർത്തിക്കുന്ന സർവകലാശാല കായിക പഠന വിഭാഗം ഓഫീസിൽ വെച്ച് വിതരണം ചെയ്യും. സ്പോർട്സ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളവർ അന്നേ ദിവസം തിരിച്ചറിയൽ രേഖ, സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരായി സ്കോളർഷിപ്പ് തുക കൈപ്പറ്റേണ്ട താണ്. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ തിരിച്ചറിയൽ രേഖയും സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അധികാരപ്പെടുത്തിയ രേഖയും സമർപ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്. കൈപ്പറ്റാത്ത തുക നിശ്ചിത തീയതിക്ക് ശേഷം സർവകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. അർഹരായവരുടെ പട്ടിക സർവകലാശാല വെബ്സൈറ്റിൽ.
പിജി സർട്ടിഫിക്കറ്റ് ഇൻ കൗണ്‍സിലിംഗ് കോഴ്സ് സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഇന്ന് ആരംഭിക്കുന്ന പിജി സർട്ടിഫിക്കറ്റ് ഇൻ കൗണ്‍സിലിംഗ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. സർവകലാശാല അംഗീകരിച്ച ബിരുദമാണ് യോഗ്യത. കോഴ്സ് ഫീസ് 7500 രൂപ. അപേക്ഷാഫീസ് 100 രൂപ. കോഴ്സ് കാലാവധി നാല് മാസം. ക്ലാസുകൾ ശനി ഞായർ ദിവസങ്ങളിൽ മാത്രം.താൽപര്യമുള്ളവർ പിഎംജി ജംഗ്ഷനിലുള്ള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 04712302523.
സൂക്ഷ്മപരിശോധന
2016 നവംന്പറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം/ബിഎസ്സി, ഏപ്രിൽ 2017ന് നടത്തിയ ആറാം സെമസ്റ്റർ ബികോം/ബിഎസ്സി എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട ഹാൾടിക്കറ്റുകളുമായി19 മുതൽ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഹാജരാകണം.
പിഎച്ച്ഡി നൽകും
യു. ബാലുഷ, എസ്. ദീപ്തി, രമ്യ രാജൻ, ജി. ഗോപൻ, ജി. മീരാകുമാരി(മലയാളം), ബെറ ആർ. ഉദയ്, സി. രജിത (സംസ്കൃതം), ടോം തോമസ് (ഫിസിക്കൽ എഡ്യുക്കേഷൻ), സി.കെ. രാഗേന്ദു , വി.കെ . സഞ്ജു (ലോ), ബി. ഉണ്ണികൃഷ്ണൻ, ബഹ്റാം മഹ്മൂദി മസ്റേഷാദി, എം. മനോജ് (മാനേജ്മെന്റ് സ്റ്റഡീസ്), ജീന ആർ. ജോസഫ്, നിമ അട്ടായെ (ഇംഗ്ലീഷ്), എ. റജീന (പബ്ലിക് അഡ്മിനിസ്ട്രേഷൻ), എ. നസ്നീൻ , എ.എൻ. ആശാലക്ഷ്മി , ബി. മംഗല്യ (ഫിലോസഫി), മിനി രാജ്, ജെ. ജയശ്രീ (ഹിന്ദി), എസ്. മഹേഷ്, പി. അശ്വതി (കൊമേഴ്സ്),ഡി. ഡതി, എൽ.എസ്. ഹരികൃഷ്ണ പ്രസാദ്, എസ് . അനിൽ കുമാർ(ഹിസ്റ്ററി), സി.പി. സന്ധ്യ, ഷൈനി പി. ലൈല, വി. ലക്ഷ്മി, ഇന്ദു ശശിധരൻ,കെ. ശ്രീദേവി, പി.ടി. സീന, പി.രജനി, ആശാ രാധാകൃഷ്ണൻ, എസ്.ആർ .അർച്ചന, എം.വി. വിനായക്, കെ. രമ്യ, ലിൻഷ വാഴയാൽ (കെമിസ്ട്രി), വി.എസ്. ലാവണ്യ , റാണി കെ.പിള്ള (ഫിസിക്സ്), ആർ.സി. അരുണ്‍കുമാർ, കെ.യു. തോമസ്, .ടി.പി. ഇജ്നു, എസ്. അഞ്ജു, ആർ.എസ്. നീതു, ആർ.പി. പ്രവീണ്‍ (ബയോടെക്നോളജി), എം.ടി. ചിത്ര(കംപ്യൂട്ടർ സയൻസ്),ജെ. രേണുക കുമാരി, ലീമ പീറ്റർ, ആർ.അനിൽ (സിവിൽ എൻജിനിറിംഗ്), സി.ആർ. ധന്യ, വിൽസണ്‍ പീറ്റർ അബ്രഹാം (ബയോകെമിസ്ട്രി), ദിവ്യ സിന്ധു ലേഖ (ഫ്യൂചേർസ് സ്റ്റഡീസ്), കെ. ഷിബു കൃഷ്ണൻ,എസ്. അഞ്ചുഷ (ബോട്ടണി), എം.ആർ. ആതിരാറാണി , സൂസൻ ജോസ് (നഴ്സിംഗ്), അശ്വതി സുഗുണൻ (ഹോം സയൻസ്), കെ. രാധ(ഫാർമസ്യൂട്ടിക്കൽ സയൻസസ്), എസ്. മഞ്ജു (ജിയോളജി), പി.ജി. രജി , ജി. ധന്യ (എൻവയോണ്‍മെന്റൽ സയൻസസ്), സുബു സുരേന്ദ്രൻ (കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിംഗ്), ആനി ഫിലിപ്പ് (സ്റ്റാറ്റിസ്റ്റിക്സ്), ജെ. ഷാജി (ജോഗ്രഫി), യു.സി . ബിവീഷ് (പൊളിറ്റിക്കൽ സയൻസസ്), പി .ലീലാകുമാരി(മെഡിസിൻ), എ. നാൻസി മോൾ (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സീനിയർ റിസേർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു
ബയോകെമിസ്ട്രി പഠന വകുപ്പിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ടിഷ്യൂ എൻജിനിയറിംഗിലേക്ക് സീനിയർ റിസേർച്ച് ഫെലോയുടെ രണ്ട് ഒഴിവുകളുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വനിതാ ഹോസ്റ്റൽ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം
ഗവ. കോളജുകളിലെ ഒന്നാം വർഷ ബിഎഡ്,എംഎഡ് വിദ്യാർഥിനികൾക്ക് തൈക്കാടുള്ള സർവകലാശാല വനിതാ ഹോസ്റ്റൽ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓണ്‍ലൈനായി ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും നിലവിലുള്ള ഹോസ്റ്റൽ നിയമങ്ങളും അനുസരിച്ചായിരിക്കും. ഈ അധ്യയന വർഷം മുതൽ ഹോസ്റ്റൽ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. (www.hostel.keralauniversity.ac.in ) ലൂടെ അപേക്ഷകൾ സമർപ്പിക്കാം.
സിലബസ് പുതുക്കി
2017ൽ അഡ്മിഷൻ നടക്കുന്ന ബിഎ അറബിക്, ബിഎ അഫ്സൽഉൽഉലമ എന്നീ കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചു. പുതുക്കിയ സിലബസ് എന്ന വെബ്സൈറ്റിൽ
എംബിഎൽ ഫലം
ഒന്നാം സെമസ്റ്റർ എംബിഎൽ ഒക്ടോബർ 2016, മൂന്നാം സെമസ്റ്റർ എംബിഎൽ മേയ് 2016, നാലാം സെമസ്റ്റർ എംബിഎൽ സെപ്റ്റംബർ 2016 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31.
സ്റ്റാറ്റിസ്റ്റിക്സ് പ്രാക്റ്റിക്കൽ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ് സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്റ്റിക്കൽ പരീക്ഷ 21 മുതൽ അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.