University News
ബി​എ​ഡ് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​ഡ് 201517 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ യോ​ഗ്യ​താസ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഫ​ലപ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​വ​ർ പ​ഠി​ച്ച കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്തി​രം എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹാ​ജ​രാ​ക്ക​ണം.

തുറന്ന സംവാദം

ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​നൂ​പ് പി. ​ബാ​ല​ൻ പി​എ​ച്ച്ഡി​ക്കാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 22ന് ​രാ​വി​ലെ 11ന് ​സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം​ സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ്2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17, 18 തീ​യ​തി​ക​ളി​ൽ മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.