പോളിടെക്നിക്: എന്‍സിസി/സ്പോര്‍ട്ട്സ് ക്വോട്ട ഒഴിവുകളില്‍ സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: 201718 അധ്യയന വര്‍ഷത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള എന്‍സിസി/സ്പോര്‍ട്സ് ക്വോട്ടയിലേക്കുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 18ന് നടത്തും.
തൃശൂര്‍ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളജില്‍ ഇലട്രോണിക്സ് എന്‍ജിനിയറിംഗില്‍ രണ്ട് ഒഴിവുകളും (സ്ട്രീം ഒന്ന്), കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഒരൊഴിവും (സ്ട്രീം രണ്ട്) എന്‍സിസി ക്വോട്ടയിലുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും 11ലെ കൗണ്‍സലിംഗിന് വരാന്‍ കഴിയാതിരുന്നവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി അതാതു സ്ഥാപനങ്ങളില്‍ രാവിലെ 10ന് കൗണ്‍സലിംഗില്‍ പങ്കെടുക്കാം.