മൂന്നാം വർഷ ബിഎസ്സി -എംആർടി പരീക്ഷ 24ന്
കണ്ണൂർ സർവകലാശാലയുടെ നേരത്തെ മാറ്റിവച്ച മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി ഡിഗ്രിയുടെ (സപ്ലിമെന്ററി മേയ് 2016) പേപ്പർ 12 റേഡിയോ ഡയഗ്നോസിസ് രണ്ട് പരീക്ഷ 24ന് നടക്കും. സമയക്രമത്തിൽ മാറ്റമില്ല.
ആറാം സെമസ്റ്റർ എംസിഎ ഹാൾടിക്കറ്റ്
23ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എംസിഎ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ജൂലൈ 2017) ഡിഗ്രി പരിക്ഷയുടെ ഹാൾടിക്കറ്റുകൾ 19 മുതൽ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
തുറന്ന സംവാദം 24ന്
മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന സജിത ജി. നായർ എന്ന വിദ്യാർഥിനി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ് ഡിഫൻസ്) 24ന് രാവിലെ 11ന് തലശേരി (പാലയാട്) കാന്പസിലെ മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിൽ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ തലശേരി കാന്പസിലെ മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോണ്മെന്റൽ സ്റ്റഡീസിൽ (മാങ്ങാട്ടുപറന്പ് കാന്പസ്) അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 25 ന് രാവിലെ 11 ന് സർവകലാശാലയുടെ താവക്കര കാന്പസിൽ വച്ച് വാക്ക്ഇൻഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എൻവയോണ്മെന്റൽ സ്റ്റഡീസ് വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തര ബിരുദം. പ്രസ്തുത വിഷയത്തിൽ നെറ്റ്/പിഎച്ച്ഡി യോഗ്യത ഉണ്ടായിരിക്കണം. ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നെറ്റ്/പിഎച്ച്ഡി യോഗ്യതയുണ്ടെങ്കിൽ പ്രതിമാസം 25,000 രൂപയും മറ്റുള്ളവർക്ക് പ്രതിമാസം 21,000 രൂപയും വേതനം നൽകും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniverstiy.ac.in) ലഭ്യമാണ്.
അപ്ലൈഡ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് പ്രഫസർ
കണ്ണൂർ സർവകലാശാലയുടെ തലശേരി, പാലയാട് കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നതിനായി താവക്കര കാന്പസിൽ 22 ന് രാവിലെ 11 ന് വാക്ക് ഇൻ ഇൻറ്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത:1) 55 ശതമാനം മാർക്കിൽ കുറയാതെ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, ഓപ്പറേഷൻ റിസർച്ച് എന്നിവ കോർ പേപ്പറുകളായി എടുത്ത് അപ്ലൈഡ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം.
2) നെറ്റ്/പിഎച്ച്ഡി (നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതില്ലാത്തവരേയും പരിഗണിക്കും). അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭിക്കും.