കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 സെപ്റ്റംബർ 13 മുതലാരംഭിക്കുന്ന മൂന്നാംവർഷ ബിസിവി ടി ഡിഗ്രി റെഗുലർ (2014 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് 19 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 21 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 24 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎച്ച്എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നു മുതൽ 25 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 29 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 31 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2017 സെപ്റ്റംബർ 26 മുതലാരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് 25 മുതൽ 31 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഏഴുവരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ എട്ടുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തീയതി
2017 സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി തിയറി പരീക്ഷാ തീയതി 2017 സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.