University News
പരീക്ഷ മാറ്റി
നാലാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി), എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ 26ന് നടത്താനിരുന്ന എച്ച്ആര്‍എം ഇന്‍ സര്‍വീസ് സെക്ടര്‍ എന്ന പേപ്പര്‍ മേയ് 17ലേക്ക് മാറ്റി വച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാമുകളുടെ (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019, 2020, 2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മേയ് മൂന്നു വരെ ഫൈനോടെയും മേയ് ആറു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകള്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പ്രോഗ്രാമുകളുടെ ഒന്നും പത്തും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മേയ് ആറു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. മേയ് എട്ടു വരെ ഫൈനോടെ യും മേയ് 10 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംഎസ് ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ എംഎല്‍ഐബിഐഎസ്്‌സി (2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് മേയ് രണ്ടു മുതല്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. മേയ് എട്ടു മുതല്‍ 10 വരെ ഫൈനോടെയും മേയ് 11 മുതല്‍ 15 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍, വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎ സോഷ്യോളജി (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 209, 2020 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ മേയ് രണ്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (ട്രിപ്പിള്‍ മെയിന്‍ മോഡല്‍ 3)(സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019,2020 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22, 23 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ഇക്കണോമിക്സ് (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകള്‍ 22നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകള്‍ 23നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് പ്രിന്റിംഗ് ടെക്നോളജി (2021 അഡ്മിഷന്‍ റെഗുലര്, 20182020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024), ബി.വോക് സൗണ്ട് എന്‍ജിനീയറിംഗ് (2021 അഡ്മിഷന്‍ റെഗുലര്‍ മാര്‍ച്ച് 2024) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സൈക്കോളജി, എംഎസ്‌സി ബയോഇന്‍ഫോര്‍മാറ്റിക്സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷന്‍ സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്ന്, നാല് സെമസ്റ്റര്‍ എംഎ സോഷ്യോളജി, എംഎ സിറിയക് (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2021 അഡ്മിഷന്‍ ജൂലൈ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ ഇക്കണോമിക്സ് (2021 അഡ്മിഷന്‍ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.