University News
കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പ്: വോട്ടെടുപ്പ് മാറ്റിവച്ചു
എംജി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും, വോട്ടെണ്ണലും ബസ് പണിമുടക്കു മൂലം 22ലേക്കു മാറ്റിവച്ചു. സമയക്രമത്തില്‍ മാറ്റമില്ല. വിശദമായ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എല്‍എല്‍എം ഓഫ് കാമ്പസ് ഡിസര്‍ട്ടേഷന്‍, വൈവാ വോസി

2017 ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ എല്‍എല്‍എം ഓഫ് കാമ്പസ് പരീക്ഷയുടെ ഡിസര്‍ട്ടേഷനും, വൈവാ വോസിയും 26ന് സര്‍വകലാശാലയിലെ പുതിയ പരീക്ഷാഭവനില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ 2017 ജൂലൈ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് വീണ (റെഗുലര്‍,സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 22, 23 തീയതികളില്‍ കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2016 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബികോം. (മോഡല്‍ ഒന്നും രണ്ടും മൂന്നും 2013നു മുമ്പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു വരെ സ്വീകരിക്കും.

2016 ഡിസംബറില്‍ നടത്തിയ അവസാന വര്‍ഷ ബികോം സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (മോഡല്‍ ഒന്ന് ആന്വല്‍ സ്‌കീം, പാര്‍ട്ട് മൂന്ന് കോമേഴ്‌സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു വരെ സ്വീകരിക്കും.