മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബിഎഡ് (നവംബർ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ രണ്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും.
എംഎസ്ഡബ്ല്യു, എംഎസ്സി അപ്ലൈഡ് സുവോളജി ടൈംടേബിൾ
24, 25 തീയതികളിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ജൂണ്‍ 2017), നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ് റഗുലർ,സപ്ലിമെന്ററി ഏപ്രിൽ 2017) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.