എംഎസ്സി ഫുഡ് സയൻസ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ സ്വാശ്രയ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് നോണ്‍ എൻട്രൻസ് വിഭാഗത്തിൽ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എൻട്രൻസ്, നോണ്‍ എൻട്രൻസ് വിഭാഗത്തിലേക്ക് ആദ്യഘട്ട പ്രവേശനം 30ന് രാവിലെ 9.30 മുതൽ പഠനവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. വ്യക്തിഗത അറിയിപ്പ് അയയ്ക്കുന്നതല്ല. ഫോണ്‍: 0494 2407345.
എംഎ ഫോക്ലോർ പ്രവേശന പരീക്ഷ
എംഎ ഫോക്ലോർ സ്റ്റഡീസിന് ഒഴിവുള്ള സീറ്റിലേക്ക് നാളെ രാവിലെ 10ന് പഠനവകുപ്പിൽ പ്രവേശന പരീക്ഷ നടത്തും. അപേക്ഷകർ രാവിലെ 9.30ന് എത്തണം. ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ.
ബിഎംഎംസി പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്, 2016 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻസ്ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 31നകം ലഭിക്കണം.
വിജ്ഞാപനം റദ്ദ് ചെയ്തു
ജൂണ്‍ 14ന് പുറപ്പെടുവിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ മൾട്ടീമീഡിയ (2016 പ്രവേശനം) റഗുലർ നവംബർ 2016 പരീക്ഷാ വിജ്ഞാപനം റദ്ദ് ചെയ്തു.
ബിആർക് ഇന്റേണൽ മാർക്ക്
പത്താം സെമസ്റ്റർ ബിആർക് ജൂലൈ 2017 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് നാളെ മുതൽ 29 വരെ ലഭ്യമാവും.
ബിഎസ് സി എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ അധ്യാപകർ 23ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ രാവിലെ 10.30ന് ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ അധ്യാപകർ 23ന് താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ രാവിലെ 10ന് ഹാജരാകണം.