ഡിഗ്രി മേഴ്സി ചാൻസ് പരീക്ഷാ ഹാൾടിക്കറ്റുകൾ
കണ്ണൂർ സർവകലാശാലയുടെ 23ന് ആരംഭിക്കുന്ന അവസാന വർഷ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിബിഎടിടിഎം/ബിസിഎ/ ബിബിഎം/ബിഎസ്ഡബ്ല്യു/ബിഎ അഫ്സൽഉൽഉലമ (മേഴ്സി ചാൻസ്പാർട്ട് രണ്ട്) ഡിഗ്രി (സപ്ലിമെന്ററി2010 നും അതിനു മുന്‍പുമുള്ള അഡ്മിഷൻവിദൂര വിദ്യാഭ്യാസം ഉൾപ്പെടെഏപ്രിൽ 2017) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ (2008, 2009, 2010 അഡ്മിഷൻ ഗ്രേഡിംഗ് വിദ്യാർഥികളുടെ) വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവരവരുടെ ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയ്ക്കു ഹാജരാകണം. 2007നും അതിനു മുന്‍പുമുള്ള അഡ്മിഷൻ നോണ്‍ ഗ്രേഡിംഗ് വിദ്യാർഥികൾ അവർക്ക് അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് 22 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്കു ഹാജരാകണം. വിദ്യാർഥികൾ അപേക്ഷിച്ച കേന്ദ്രവും അവർക്ക് അനുവദിച്ച കേന്ദ്രവും (ബ്രാക്കറ്റിൽ) താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.
1. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, ഗവ.കോളജ് കാസർഗോഡ്, ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജ് മഞ്ചേശ്വരം, സെന്റ് പയസ് ടെൻത് കോളേജ് രാജപുരം, ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജ് എളേരിത്തട്ട്, ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജ് പടന്ന (കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാന്പസ്, പുത്തരിയടുക്കം, പാലത്തടം)
2. നിർമലഗിരി കോളജ് കൂത്തുപറന്പ്, ഗവ.ബ്രണ്ണൻ കോളജ് തലശേരി, എംഇഎസ് കോളജ് നരവൂർ സൗത്ത്, എൻഎഎം കോളജ് കല്ലിക്കണ്ടി (കണ്ണൂർ സർവകലാശാലയുടെ തലശേരി (പാലയാട്) കാന്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം)
3. എംജി കോളജ് ഇരിട്ടി, ഡോണ്‍ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ, എസ്ഇഎസ്. കോളജ് ശ്രീകണ്ഠപുരം, സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇരിക്കൂർ (സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇരിക്കൂർ)
4. എസ്എൻ കോളജ് കണ്ണൂർ, കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ (കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട്പറന്പ് കാന്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം)
5. കോഓപ്പ്. ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി, പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ് തളിപ്പറന്പ് (കോഓപ്പ്. ആർട്സ് ആൻഡ് സയൻസ് കോളജ്, പിലാത്തറ)
6. ഗവ.കോളജ് മാനന്തവാടി, മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജ് മാനന്തവാടി (ഗവ.കോളജ് മാനന്തവാടി). പരീക്ഷാസമയം 1.30 മുതൽ 4.30 വരെ (വെള്ളിയാഴ്ചകളിൽ 2 മുതൽ 5 വരെ)
പിജിഡിസിപി പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് ആൻഡ് സൈക്കോതെറാപ്പി (പിജിഡിസിപി) (റെഗുലർ/സപ്ലിമെന്ററിമേയ് 2017) യുടെ പ്രായോഗിക പരീക്ഷകൾ 22, 23, 24, 25 തീയതികളിൽ തളാപ്പ് കമ്യൂണിറ്റി കോളജ് ഓഫ് കൗണ്സിലിംഗിലും 28, 29 തീയതികളിൽ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജിലും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.
ബിരുദ കോഴ്സുകളിലേക്കു സ്പോട്ട് അഡ്മിഷൻ
ഏകജാലക സംവിധാനം വഴി പ്രവേശനം നടത്തിയിട്ടുള്ള കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്ക് ഒഴിവ് വന്നിട്ടുള്ള സീറ്റുകളിൽ 24 ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം രാവിലെ 11 നകം അതത് കോളജുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. രാവിലെ 11 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. നേരത്തേ സ്പോട്ട് അഡ്മിഷനുവേണ്ടി തയാറാക്കിയ റാങ്ക്ലിസ്റ്റ് കോളജുകൾ പരിഗണിക്കേണ്ടതില്ല. നിലവിൽ ഡിഗ്രി പ്രവേശനം നേടിയവരെയും പരിഗണിക്കുന്നതല്ല. ഇതോടൊപ്പം കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലുള്ള ഒഴിവിലേക്കും അന്നുതന്നെ പ്രവേശനം നേടാം. രാവിലെ 11 വരെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് ഒന്നോടെ കോളജുകൾ റാങ്ക് ലിസ്റ്റ് തയാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും വൈകുന്നേരം അഞ്ചിനകം പ്രവേശനം നൽകേണ്ടതുമാണ്.