എൽഎൽബി വൈവാ വോസി പരീക്ഷാകേന്ദ്രങ്ങൾ
ഓഗസ്റ്റിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി പരീക്ഷയുടെ വൈവാ വോസി സെപ്റ്റംബർ 14 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ ചുവടെ: സെപ്റ്റംബർ 14 കൊല്ലം ശ്രീനാരായണ ഗുരു ലോ കോളജ് രജി.നം: 1255300412553036 (രാവിലെ), രജി.നം: 1255303712553056 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 15 കൊട്ടിയം എൻഎസ്എസ് ലോ കോളജ് രജി.നം: 1255200112552031 (രാവിലെ), രജി.നം: 1255203212552046 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 16 കൊട്ടിയം എൻഎസ്എസ് ലോ കോളജ് രജി.നം: 1255204712552060 (രാവിലെ), സെപ്റ്റംബർ 18 നാലാഞ്ചിറ മാർ ഗ്രിഗേറിയസ് കോളജ് ഓഫ് ലോ രജി.നം: 1255400112554033 (രാവിലെ), രജി.നം: 1255403412554059 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 19 തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് രജി.നം: 1255100112551027 (രാവിലെ), രജി.നം: 1255102812551044 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 20 തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് രജി.നം: 1255104512551068 (രാവിലെ), രജി.നം: 1255106912551082 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 22 തിരുവനന്തപുരം ഗവ. ലോ കോളജ് രജി.നം: 1255000212550030 (രാവിലെ), രജി.നം: 1255003112550049 (ഉച്ചയ്ക്ക് ശേഷം), സെപ്റ്റംബർ 23 തിരുവനന്തപുരം ഗവ. ലോ കോളജ് രജി.നം: 1255005112550075 (രാവിലെ). പരീക്ഷാർഥികൾ അതാത് ദിവസങ്ങളിൽ ഹാൾടിക്കറ്റുമായി രാവിലെ 9.30ന് പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.
എംബിഎ വൈവാ വോസി
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 29, 30 തീയതികളിൽ പാളയം വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തുന്ന നാലാം സെമസ്റ്റർ എംബിഎ വൈവാ വോസി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്: തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 26വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു/പ്രീഡിഗ്രി ജയം. കോഴ്സ് ഫീസ് 7500 രൂപ. അപേക്ഷ ഫീസ് 100 രൂപ. കോഴ്സ് കാലാവധി ആറ് മാസം. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം. താത്പര്യമുള്ളവർ പിഎംജി ജംഗ്ഷനിലെ സിഎസിഇഇ ഓഫിസുമായി ബന്ധപ്പെടുക. ഫോണ് 04712302523.
അഡ്മിറ്റ് മെമ്മോ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും
പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അഡ്മിഷന് തെരഞ്ഞെടുക്കപ്പെട്ടതായി എസ്എംഎസ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് മെമ്മോ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ്: സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ആറ്റിങ്ങൽ ഗവ.കോളേജിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആറ്റിങ്ങൽ ഗവ.കോളജിലെ സിഎസിഇഇ യൂണിറ്റിന്റെ ഓഫീസിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ അഡ്മിഷൻ എടുക്കാം. യോഗ്യത പ്ലസ് ടു/പ്രീഡിഗ്രി ജയം. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം. കോഴ്സ് കാലാവധി ആറ് മാസം. കൂടുതൽ വിവരങ്ങൾക്ക് കോഴ്സ് കോഓർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്: 8129418236, 9495476495.
പി.ജി ഡിപ്ലോമ ഇൻ കൗണ്സലിംഗ് സൈക്കോളജി കോഴ്സ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗണ്സലിംഗ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കോഴ്സ് കാലാവധി ഒരു വർഷം. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ. അപേക്ഷിക്കേണ്ട അവസാന തീയതി 31. താൽപര്യമുള്ളവർ ലയോള കോളേജിന്റെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 04712592059, 9447554265.
പുതുതായി അനുവദിച്ച യുഐടികളിലെ ബിരുദ പ്രവേശനം
പുതിയതായി 11 യുഐടികൾ അനുവദിച്ചിട്ടുണ്ട്. ഈ യുഐടികളിലേക്ക് പ്രവേശനം തേടുന്നവർ ഓണ്ലൈനായി രജിസ്റ്റർ ചെയ്ത ശേഷം പ്രിന്റൗട്ട് 24ന് അതത് സ്ഥലങ്ങളിൽ അവിടുത്തെ പ്രിൻസിപ്പൽ ഇൻ ചാർജിന്റെ മുന്പാകെ സമർപ്പിക്കണം. അതാത് സ്ഥാപനങ്ങളിലെ റാങ്ക് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. 29, 30, 31 തിയതികളിൽ അഡ്മിഷൻ നടത്തും. 31ന് പ്രവേശനം അവസാനിക്കും. നിലവിൽ ഓണ്ലൈൻ രജിസ്ട്രേഷനുള്ള വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പുതിയ യുഐടി ഓപ്ഷനുകൾ നൽകാൻ കഴിയും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് അഡ്മിഷൻ വെബ്സൈറ്റിൽ Click here to apply to new എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. യുഐടികളും കോഴ്സുകളും ചുവടെ കൊടുക്കുന്നു. 1. യുഐടി കല്ലറ (വാമനപുരം) പാറമുകൾ വെള്ളൻകുട്ടി, കല്ലറ പിഒ ബികോം (കൊമേഴ്സ് വിത്ത് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്), ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. 2. അഴൂർ (ചിറയിൻകീഴ്),സേവാസമാജം ബിൽഡിംഗ് പെരുംകുഴി ജംഗ്ഷൻ, അഴൂർ ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎസ്സി കംപ്യൂട്ടർ സയൻസ്. 3. യുഐടി ഇട്ടിവചരീപറന്പ് (ചടയമംഗലം) ഗവ.യുപിഎസ് ചരീപറന്പ് ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎസ്സി കംപ്യൂട്ടർ സയൻസ്.4. യുഐടി കാഞ്ഞിരംകുളം (കോവളം) പഞ്ചായത്ത് ഹൈസ്കൂൾ കാഞ്ഞിരംകുളം, കഴിവൂർ ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിസിഎ. 5. യുഐടി വള്ളക്കടവ് (തിരുവനന്തപുരം) യത്തീംഖാന ഷോപ്പിംഗ് കോംപ്ലക്സ് വള്ളക്കടവ് ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിബിഎ. 6. യുഐടി തൊളിക്കോട് (അരുവിക്കര) ഓൾഡ് പഞ്ചായത്ത് ഓഫീസ് ബിൽഡിംഗ് തൊളിക്കോട്, നെടുമങ്ങാട് ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎസ്സി കംപ്യൂട്ടർ സയൻസ്. 7. യുഐടി മലയിൻകീഴ് (കാട്ടാക്കട) എൽസിജിഎസ് എംഎംഎസ് ഗവ. ആർട്സ് & സയൻസ് കോളജിന് സമീപം, മലയിൻകീഴ് ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിസിഎ. 8. യുഐടി പത്തിയൂർ (കായംകുളം) ഗവ. എച്ച്എസ് പത്തിയൂർ കീരിക്കാട് പി.ഒ ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. 9. യുഐടി ചാരമംഗലം (മുഹമ്മ) ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂൾ, തണ്ണീർമുക്കം സൗത്ത് മുഹമ്മ പി.ഒ ബിബിഎ, ബികോം (കൊമേഴ്സ് വിത്ത് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്).10. യുഐടി മണ്ണഞ്ചേരി (ആലപ്പുഴ) ക്ലസ്റ്റർ സെന്റർ പനയിൽ ജംഗ്ഷൻ മണ്ണഞ്ചേരി പി.ഒ ബി.കോം (കൊമേഴ്സ് വിത്ത് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ബിഎ (മലയാളം അൻഡ് മാസ് കമ്യൂണിക്കേഷൻ).11. യുഐടി മുതുകുളം (ഹരിപ്പാട്) വിഎച്ച്എസ്എസ് മുതുകുളം, മുതുകുളം പിഒ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം (കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ). മേൽ പറഞ്ഞ യുഐടികളിൽ വിദ്യാർഥികൾക്ക് ഗവ./എയിഡഡ് കോളജുകളിൽ ലഭ്യമാകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാകും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017 സ്പോട്ട് അഡ്മിഷൻ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/യുഐടി കോളജുകളിൽ 201718 അധ്യയന വർഷത്തെ ഒന്നാം ബിരുദ പ്രവേശനത്തിന് എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 22നും ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 24നും അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 12.00 വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഈ സമയത്തിനകം ഹാജരാകുന്ന വിദ്യാർത്ഥികളിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി ഉച്ചയ്ക്ക് 1.30 മുതൽ പ്രവേശനം നടത്തും.
സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് അതത് കോളജുകളിൽ ഹാജരാകണം.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017 പുതിയ കോളേജ് / കോഴ്സ്
പുതുതായി അഫിലിയേഷൻ നൽകിയ എയ്ഡഡ് കോളജായ തിരുവനന്തപുരം മുളയറ ബിഷപ്പ് യേശുദാസൻ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിഎഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ ഇക്കണോമിക്സ്, ബികോം കോമേഴ്സ് & ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ് എന്നീ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 23നു രാവിലെ ഒന്പതിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം. രാവിലെ 11.30 വരെ ഹാജരാകുന്നവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.
എംപ്ലാൻ/എ.ആർക് ഫലം
മൂന്നാം സെമസ്റ്റർ എംപ്ലാൻ/എംആർക് (2013 സ്കീം) റഗുലർ ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിഎസ്സി ഫലം
ഫെബ്രുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി റീസ്ട്രക്ചേർഡ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.