University News
മൂ​ല്യ​നി​ർ​ണ​യം കു​റ്റ​മ​റ്റ​താ​ക്കാ​ൻ അ​ധ്യാ​പ​ക​ർ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണം: വൈ​സ് ചാ​ൻ​സ​ല​ർ
തേ​ഞ്ഞി​പ്പ​ലം: മൂ​ല്യ​നി​ർ​ണ​യം കു​റ്റ​മ​റ്റ​താ​ക്കാ​ൻ അ​ധ്യാ​പ​ക​ർ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ. കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ണ്ഡി​റ്റ് മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ അ​ധ്യാ​പ​ക അ​ധ്യാ​പ​ന ദേ​ശീ​യ ദൗ​ത്യം അ​നു​സ​രി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​ന​ന്ത​വി​ഹാ​യ​സ്സി​ൽ നി​ന്ന് വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ ച​ല​ന​ങ്ങ​ൾ പോ​ലും സ്വാ​യ​ത്ത​മാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​ക​ളി​ലു​ണ്ട്. സ​മാ​ന രീ​തി​യി​ൽ കാ​ലി​ക​മാ​യി വൈ​ജ്ഞാ​നി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ മി​ക​ച്ച അ​ധ്യാ​പ​ക​രാ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്‍റെ മു​ന്നു​പാ​ധി എ​ന്ന നി​ല​യി​ൽ ആ​വ​രു​ത് അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യെ വീ​ക്ഷി​ക്കേ​ണ്ട​തെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ ചോ​യ്സ് ബേ​സ്ഡ് ക്രെ​ഡി​റ്റ് സെ​മ​സ്റ്റ​ർ സി​സ്റ്റ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പി.​കെ. അ​രു​ണ, പ്ര​ഫ. കെ.​പി. മീ​ര, എം.​വി. സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കു​ന്നു. പ്ര​ത്യ​ക്ഷ, പ​രോ​ക്ഷ ഗ്രേ​ഡിം​ഗ് സ​ന്പ്ര​ദാ​യം, മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പു​തു​പ്ര​വ​ണ​ത​ക​ൾ, ബി​രു​ദ​ത​ല​ത്തി​ലെ സെ​മ​സ്റ്റ​റും ഗ്രേ​ഡിം​ഗും, വി​വ​ര വി​നി​മ​യാ​ധി​ഷ്ഠി​ത മൂ​ല്യ​നി​ർ​ണ​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ വി​ല​യി​രു​ത്ത​ൽ, മാ​സീ​വ് ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ കോ​ഴ്സ്, അ​ധ്യാ​പ​ന നൈ​പു​ണി തു​ട​ങ്ങി​യ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്ലാ​സു​ക​ൾ 26ന് ​സ​മാ​പി​ക്കും.

അ​ക്ക​ഡേ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ: ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു‌

തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ഭാ​വ​നം ചെ​യ്യു​ന്ന അ​ക്ക​ഡേ​മി​ക് മാ​സ്റ്റ​ർ പ്ലാ​നി​ന് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യി 24ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
കാ​ഷ്മീ​ർ, പോ​ണ്ടി​ച്ചേ​രി, ബി.​എ​സ്. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ​ത്മ​ശ്രീ പ്ര​ഫ. ജെ.​എ.​കെ. ത​രീ​നാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡീ​ൻ ഡോ. ​സി. ന​സീ​മ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ.​ഹ​നീ​ഫ, ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ സം​ര​ഭ​ക​ത്വ ഡ​യ​റ​ക്‌​ട​ർ ഡോ. ​ടി.​പി. സേ​തു​മാ​ധ​വ​ൻ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ലോ​കോ​ത്ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​സ​വി​ശേ​ഷ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന​താ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ പ്ര​മേ​യം. അ​ക്ക​ഡേ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ സി​ന്‍​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക​ൾ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ​മാ​രും കോ​ർ​ഡി​നേ​റ്റ​ർ​മാ​രും, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, വി​വി​ധ പ​ഠ​ന​സ്കൂ​ൾ ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
More News