എംസിഎ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: കേരളത്തിലെ എഐസിടിഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 201718 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) ലാറ്ററല്‍ എന്‍ട്രി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 24ന് രാവിലെ 10 മുതല്‍ സ്പോട്ട് അലോട്ട്മെന്റ് എല്‍ബിഎസ് ജില്ലാ ഫസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് അലോട്ട്മെന്റില്‍ പങ്കെടുക്കാം.
ഒരു സ്വാശ്രയ കോളജില്‍ നിന്നു മറ്റൊരു സ്വാശ്രയ കോളജിലേക്കു മാറ്റം ആവശ്യമുള്ള അപേക്ഷകര്‍ NOC നല്‍കണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നു തന്നെ ഫീസ് അടച്ച് 25 ന് അതത് കോളജുകളില്‍ പ്രവേശനം നേടണം. അലോട്ട്മെന്റിനായി പരിഗണിക്കുന്ന കോളജുകളുടെ വിശദാംശങ്ങള്‍ www.lbscen tre.in ല്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക്: 04712560360, 361, 362, 363, 364, 365.