ജൈവം 2017 പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം: 29 ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
ജൈവം 2017 പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനാൽ 29 നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. അന്നേദിവസം കോളജുകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ പരീക്ഷകളും മാറ്റി.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി, എൻവയോണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് റെഗുലർ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ രണ്ടു വരെ സ്വീകരിക്കും.
2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ ഏഴു വരെ സ്വീകരിക്കും.
ഓണ അവധി
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ ഓണം അവധിക്കായി 31ന് വൈകുന്നേരം അടയ്ക്കുന്നതും ഓണാവധിക്കുശേഷം സെപ്റ്റംബർ 11ന് തുറന്ന് പ്രവർത്തിക്കുന്നതുമാണ്.
നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനം
യുജിസി യുടെ മാനവിക വിഷയങ്ങൾക്കുള്ള നെറ്റ്, ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു. 0481 2731025.
സഹകരണ ബാങ്ക് ക്ലാർക്ക് പരിശീലനം
യൂണിവേഴ്സിറ്റി എംപ്ലോയ് മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ബികോം (കോഓപ്പറേഷൻ) ജെഡി സിഎച്ച്ഡിസി യോഗ്യതയുള്ളവർക്കായി നടത്തുന്ന സഹകരണ ബാങ്ക് ജൂണിയർ ക്ലർക്ക് പരീക്ഷാപരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 0481 2731025, 7559 940 413.