മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിഎഡ് (ഏപ്രിൽ 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ രണ്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും. എസ്ഇടി പരീക്ഷ പാസായ വിദ്യാർഥികൾ തെളിവ് രണ്ടു ദിവസത്തിനകം സർവകലാശാലയിൽ ഹാജരാക്കണം.
ബിടെക് നാലാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ
ബിടെക് നാലാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017 മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 24, 25 തീയതികളിൽ പയ്യന്നൂർ സിഇടി കോളജിൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.