University News
ഓപ്പൺസ്കൂൾ പരീക്ഷയ്ക്ക് ആധാർ നിർബന്ധമാക്കുന്നു
ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​പ്പ​​​ൺ സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്നു. അ​​​ടു​​​ത്ത​​​പ​​​രീ​​​ക്ഷ​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. ഇ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ൺ ലേ​​​ണിം​​​ഗി(​​​എ​​​ൻ​​​ഐ​​​ഒ​​​എ​​​സ്) ന് ​​​കേ​​​ന്ദ്ര മാ​​ന​​വ​​ശേ​​ഷി വി​​ക​​സ​​ന ​മ​​​ന്ത്രാ​​​ല​​​യം ന​​​ല്കി.
പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പ് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​ഐ​​​ഒ​​​എ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ൽ യ​​​ഥാ​​​ർ​​​ഥ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​പ​​​ക​​​രം മ​​​റ്റു​​​ള്ള​​​വ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

വി​​​ര​​​ല​​​ട​​​യാ​​​ളം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള മെ​​​ഷീ​​​ൻ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ക്കും. വി​​​ര​​​ല​​​ട​​​യാ​​​ളം ഒ​​​ത്തു​​​പോ​​​കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യേ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ സ​​​മ്മ​​​തി​​​ക്കൂ. സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​നി​​​മു​​​ത​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും എ​​​ൻ​​​ഐ​​​ഒ​​​എ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു.

ഔ​​​പ​​​ചാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു​​​ള്ള സ​​​മാ​​​ന്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഓ​​​പ്പ​​​ൺ സ്കൂ​​​ൾ. 1989ലാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്.
More News