പിജി ഏകജാലകം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ പിജി പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ഓപ്ഷനുകൾ പുതുക്കാനും ഓണ്ലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനും നാളെ വൈകുന്നേരം അഞ്ചു വരെ അവസരമുണ്ട്.
അപേക്ഷകർ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്കും ട്രയൽ അലോട്ടുമെന്റിലെ വിവിധ പ്രോഗ്രാമുകളിലെ അവസാന റാങ്ക് വിശദാംശങ്ങളും പ്രവിഷണൽ റാങ്ക് ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുതുതായി നൽകുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.
വെബ്സൈറ്റ്: www.ca p.mgu.ac.in ഒന്നാം അലോട്ട്മെന്റ് 31നു പ്രസിദ്ധീകരിക്കും.
ഫോണ്: 0481 6555563.
പരീക്ഷാതീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ ഏകവത്സര എൽഎൽഎം ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 14ന് തുടങ്ങും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. വിവരങ്ങൾക്ക് ഫോണ്: 0481 2310165.
പ്രാക്ടിക്കൽ പരീക്ഷ
2017 ഏപ്രിൽ, മേയ് മാസങ്ങളിലെ ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബാച്ചിലർ ഓഫ് ടൂറിസം സ്റ്റഡീസ് (ഓഫ് കാന്പസ് റഗുലർ/ സപ്ലിമെന്ററി/മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 26നു ചാലക്കുടി നിർമ്മല ഓഫ് കാന്പസ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിയിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. വിദ്യാർഥികൾ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം രാവിലെ ഒന്പതിനു പരിക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
റിസർച്ച് അസിസ്റ്റന്റ്: പരീക്ഷ 26ന്
ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിൽ (BIIC) റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ കോട്ടയം ബസേലിയസ് കോളജിൽ 26ന് രാവിലെ 10.30ന് നടത്തും. പൊതു നിർദ്ദേശങ്ങളും യോഗ്യരായ അപേക്ഷകരുടെ പേരും റോൾ നന്പരും അടങ്ങുന്ന നോമിനൽ റോളും അഡ്മിറ്റ് കാർഡിന്റെ മാതൃകയും www.mgu.ac.in എന്ന വെബ്സൈറ്റിൽ. അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്തു ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി നിശ്ചിത തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി പരീക്ഷയ്ക്കു ഹാജകരാകണം.