University News
ചുരിദാർ നിർമ്മാണം, ഡിസൈനിംഗ് സൗജന്യ കോഴ്സ്
ലൈഫ്ലോംഗ് ലേണിംഗ് ആന്‍റ് എക്സ്റ്റൻഷനിൽ പത്ത് ദിവസത്തെ സൗജന്യ ചുരിദാർ നിർമ്മാണ, ഡിസൈനിംഗ് കോഴ്സ് ആരംഭിക്കുന്നു. 50 പേർക്കാണ് പ്രവേശനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. രാവിലെയും വൈകുന്നേരവും രണ്ട് ബാച്ചായുള്ള പരിശീലനത്തിൽ ബന്ധപ്പെട്ട മേഖലയിലെ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. ഫോൺ: 0494 2407360.

റേഡിയേഷൻ ഫിസിക്സ് അസിസ്റ്റന്‍റ് പ്രൊഫസർ അഭിമുഖം

എംഎസ്‌സി റേഡിയേഷൻ ഫിസിക്സിലെ അസിസ്റ്റന്‍റ് പ്രൊഫസർ കരാർ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവർക്കുള്ള അഭിമുഖം സെപ്തംബർ എട്ടിന് രാവിലെ 9.45ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407106.

ബികോം/എംകോം കഴിഞ്ഞവർക്ക് അഡീഷണൽ സ്പെഷ്യലൈസേഷൻ

ബികോം/എംകോം പഠനം പൂർത്തിയാക്കിയവർക്ക് അഡീഷണൽ സ്പെഷ്യലൈസേഷന് 100 രൂപ പിഴയോടെ സെപ്തംബർ 16വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ചലാൻ സഹിതം സെപ്തംബർ 22നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2400288.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബിഎഡ് (ഹിയറിംഗ് ഇംപയേർഡ്) 2015 പ്രവേശനം റഗലുർ പരീക്ഷ സെപ്റ്റംബർ 15ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം പാർട്ട് രണ്ട് (സിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബികോം/ബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

ബിഫാം രണ്ടാം വർഷം, മൂന്നാം വർഷം (നവംബർ 2016) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

മോഹൻലാലിനും പി.ടി. ഉഷയ്ക്കും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ്
അൽഖാസിമിക്കും ഡി ലിറ്റ്


കോഴിക്കോട‌്: ഷാർജാ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി, ചലച്ചിത്രതാരം മോഹൻലാൽ, കായികതാരം പി.ടി. ഉഷ എന്നിവർക്ക് കാലിക്കട്ട് സർവകലാശാല ഡി ലിറ്റ് ബിരുദം സമ്മാനിക്കുന്നു. സെപ്റ്റംബർ 26ന് രാവിലെ 11ന് സർവകലാശാലാ കാന്പസിലാണ് ചടങ്ങ് നടക്കുക. സ്വന്തം മേഖലകളിൽ അസാമാന്യ മികവിനും കൈവരിച്ച അതുല്യനേട്ടങ്ങൾക്കും ആദരസൂചകമായാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്.

അക്കാഡമിക് മാസ്റ്റർ പ്ലാൻ: ശിൽപശാല നടത്തി

കോഴിക്കോട‌്: ആഗോള സന്പദ്ഘടനയിൽ വരുന്ന സമഗ്ര മാറ്റങ്ങളുടെയും പുതുനൈപുണികളും ശേഷികളും ആവശ്യപ്പെടുന്ന നൂതന തൊഴിൽ സരണികളുടെയും പശ്ചാത്തലത്തിൽ സർവകലാശാലാ റാങ്കിംഗ് സന്പ്രദായത്തിന് പ്രാമുഖ്യം വർധിച്ചുവരികയാണെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും കാശ്മീർ, പോണ്ടിച്ചേരി, ബി.എസ്. അബ്ദുറഹിമാൻ എന്നീ സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറുമായ പത്മശ്രീ പ്രഫ.ജെ.എ.കെ. തരീൻ . കാലിക്കട്ട് സർവകലാശാലയിൽ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാലയിൽ ലോകോത്തര സർവകലാശാലകൾസവിശേഷതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധ്യാപന മികവ്, ഗവേഷണ മികവ്, ഉദ്യോഗദാതാക്കളുടെ വീക്ഷണത്തിൽ മികവുറ്റ ബിരുദധാരികൾ പുറത്തിറങ്ങുന്ന കേന്ദ്രം, സാമൂഹ്യ പ്രശസ്തി, മികച്ച പഠനപശ്ചാത്തലം, പാരന്പര്യം തുടങ്ങിയ വ്യത്യസ്ത ഘടങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസത്തിന്‍റെ ഗുണഭോക്താക്കളായ വിദ്യാർഥികളും അധ്യാപകരും തൊഴിൽ ദാതാക്കളും സർവകലാശാലകളുടെ നിലവാരം കണക്കാക്കുന്നത്. യാഥാർത്ഥ്യത്തിലൂന്നിയുള്ളതും പ്രാപ്യമായവയുമായ വ്യക്തമായ ലക്ഷ്യങ്ങൾ നിർണ്ണയച്ചുകൊണ്ടാണ് അക്കാദമിക് മാസ്റ്റർ പ്ലാനിന് അന്തിമ രൂപം നൽകുകയെന്ന്, പരിപാടിയിൽ അധ്യക്ഷത വഹിച്ച കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമിക് മാസ്റ്റർ പ്ലാൻ സമിതിയിലെ അംഗങ്ങൾക്ക് പുറമെ സിന്‍റിക്കേറ്റ് അംഗങ്ങൾ, പഠനവകുപ്പ് മേധാവികൾ, കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, സുവർണ്ണ ജൂബിലി ആഘോഷ സമിതി കണ്‍വീനർമാരും കോർഡിനേറ്റർമാരും, ജോയിന്‍റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്‍റ് രജിസ്ട്രാർ, വിവിധ പഠനസ്കൂൾ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത ശിൽപശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് അക്കാദമിക് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകും.
More News