University News
നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2017 മേ​യിൽ ​ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌സി/​ബി​കോം/​ബി ബി​എ/​ബി​സി​എ/​ബി​ബി​എം/​ബി​ടി​ടി​എം/​ബി​ബി​എ ടി​ടി​എം/​ബി​ബി​എ ആ​ർ​ടി​എം/​ബി​എ​സ്ഡ​ബ്ല്യു ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. 2013 നും ​അ​തി​നു​മുന്പുമുള്ള അ​ഡ്മി​ഷ​ൻ പ്ര​കാ​ര​മു​ള്ള ബി​എ സ​പ്ലി​മെ​ന്‍റ​റി​യു​ടേ​യും ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ, എം​എ​സ്‌സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്​മെ​ന്‍റ് പ​ഠ​നവ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌സി (​സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​എ മ​ല​യാ​ളം, എം​എ. ഹി​സ്റ്റ​റി + ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, എം​എ മ്യൂ​സി​ക്, എം​എ ഹി​ന്ദി, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ്‌സി​ഫി​സി​ക്സ്, എം​എ​സ്‌സി ​ജ്യോ​ഗ്ര​ഫി, എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌സി ​കെ​മി​സ്ട്രി പ​രീ​ക്ഷാഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.