University News
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നാ​യി, സ​ർ​ക്കാ​ർ/​സ​ർ​വ​ക​ലാ​ശാ​ല സ​ർ​വീ​സി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും ഡ​പ്യൂ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 18 വൈ​കു​ന്നേ​രം അ​ഞ്ച് . അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ .

ബി​ആ​ർ​ക്ക് പ​രീ​ക്ഷ

സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യു​ഐ​ടി​ക​ളി​ലെ പി.​ജി പ്ര​വേ​ശ​നം

പി​ര​പ്പ​ൻ​കോ​ട്, ആ​ല​പ്പു​ഴ യു​ഐ​ടി ക​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​ന്നീ​ട​റി​യി​ക്കും. എം​എ​സ്ഡ​ബ്ലി​യു കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. എം​കോം (ഫി​നാ​ൻ​സ്), നെ​യ്യാ​റ്റി​ൻ​ക​ര, പ​ത്ത​നാ​പു​രം, വ​ക്കം, കൊ​ല്ലം, മ​ന്നാ​ർ എ​ന്നീ യു​ഐ​ടി​ക​ളി​ലും എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ക​രു​വാ​റ്റ യു​ഐ​ടി​യി​ലും അ​നു​വ​ദി​ച്ചു. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​ൻ വ​ഴി 31 വ​രെ സ​മ​ർ​പ്പി​ക്കാം.

ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന യോ​ഗാ കോ​ഴ്സു​ക​ൾ​ക്ക് 28ന് ​ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​എ​പി, പി​ജി​ഡി​സി​എ​എ​ഫ്സി, പി​ജി​ഡി​ബി​ടി ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഒ​ക്ടോ​ബ​ർ ഒ​ന്പ​ത് മു​ത​ൽ പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​എ​പി, പി​ജി​ഡി​സി​എ​എ​ഫ്സി, പി​ജി​ഡി​ബി​ടി ഡി​പ്ലോ​മ കോ​ഴ്സു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പു​തു​താ​യി അ​നു​വ​ദി​ച്ച യു​ഐ​ടി​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​നം

പു​തു​താ​യി ആ​രം​ഭി​ച്ച 11 യു​ഐ​ടി(​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, പ​ത്തി​യൂ​ർ, മു​തു​കു​ളം, കൊ​ല്ലം ജി​ല്ല​യി​ലെ ച​രു​പ​റ​ന്പ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ല്ല​റ, ആ​ഴൂ​ർ, വ​ള്ള​ക്ക​ട​വ്, കാ​ഞ്ഞി​രം​കു​ളം, മ​ല​യി​ൻ​കീ​ഴ്, തൊ​ളി​ക്കോ​ട്) ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 28 വ​രെ നീ​ട്ടി. ഇ​തി​നോ​ട​കം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് പു​തി​യ യു​ഐ​ടി​ക​ളി​ലേ​യ്ക്ക് ഓ​പ്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും 28 വ​രെ നീ​ട്ടി. 29ന് ​റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 30, 31 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ക​യും ചെ​യ്യും.