University News
ബി​​രു​​ദം: നാ​​ലാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​​രു​​ദം നാ​​ലാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ർ​​ഹ​​രാ​​യ​​വ​​ർ 29നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 29നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി ഫീ​​സ് അ​​ട​​ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​ ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്​​മെ​​ന്‍റ് റ​​ദ്ദാ​​ക്കും. ഫൈ​​ന​​ൽ അ​​ലോ​​ട്ട്​​മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന എ​​ല്ലാ​​വ​​രും സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ഹ​​യ​​ർ ഓ​​പ്ഷ​​ൻ സൗ​​ക​​ര്യം ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

യു​​ജി പ്ര​​വേ​​ശ​​നം 29ന് ​​ന​ട​ത്ത​​ണം

യു​​ജി പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​ 29നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. 29നു ​​ശേ​​ഷം പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല. ഓ​​ണ്‍​ലൈ​​ൻ അ​​ഡ്മി​​ഷ​​ൻ പോ​​ർ​​ട്ട​​ൽ 29ന‌് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ക്ലോ​​സ് ചെ​​യ്യും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെഗുലർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 30നു ​​തി​​രു​​വ​​ല്ല മാ​​ക്ഫാ​​സ്റ്റി​​ൽ ന​​ട​​ത്തും. ടൈം ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മേ​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് (റെഗുലർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ജൂ​​ലൈ​​യി​​ലെ എം​​എ​​സ്‌​സി ഹോം ​​സ​​യ​​ൻ​​സ് ഫാ​​മി​​ലി ആ​​ൻ​​ഡ ക​മ്യൂ​​ണി​​റ്റി സ​​യ​​ൻ​​സ്, ഫു​​ഡ് സ​​ർ​​വീ​​സ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ഡ​​യ​​റ്റി​​റ്റി​​ക്സ് (നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ സ്വീ​​ക​​രി​​ക്കും.

സി​​ൻ​​ഡി​​ക്കറ്റ് യോ​​ഗം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ൻ​​ഡി​​ക്കറ്റ് യോ​​ഗം 31ന് ​​രാ​​വി​​ലെ സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.