ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) പരീക്ഷാഫലം
കണ്ണൂർ സർവകലാശാല 2016 നവംബർ മാസത്തിൽ നടത്തിയ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ് റഗുലർ/സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 20 വരെ സ്വീകരിക്കും.
ഒന്നാം വർഷ ബിഎസ്സി (എംആർടി) ഡിഗ്രി പ്രായോഗിക പരീക്ഷ/ വൈവ വോസി
ഒന്നാം വർഷ ബിഎസ്സി (എംആർടി) ഡിഗ്രി (സപ്ലിമെന്ററി മേയ് 2016) യുടെ പ്രായോഗിക പരീക്ഷ/വൈവ വോസി 31 ന് തലശേരി മലബാർ കാൻസർ സെന്ററിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ എംസിജെ ഡിഗ്രി ഡിസർട്ടേഷൻ ഇവാല്വേഷൻ/വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംസിജെ ഡിഗ്രി (ജൂണ്‍ 2017) യുടെ ഡിസർട്ടേഷൻ ഇവാല്വേഷൻ/വാചാ പരീക്ഷ 29, 30, 31 തീയതികളിൽ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തും.