University News
ബി​എ ഓ​ണേ​ഴ്സ് ഫ​ലം
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 24 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​ഡ് ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. കൊ​ല്ലം ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ എ​ൻ.​ദി​വ്യ ഒ​ന്നാം റാ​ങ്ക് നേ​ടി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് സ​പ്റ്റം​ബ​ർ 25 വ​രെ അ​പേ​ക്ഷി​ക്കാം.
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 23വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം​ഫി​ൽ റ​ഷ്യ​ൻ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ റ​ഷ്യ​ൻ (201516 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.