University News
പ്രോ​​ജ​​ക്റ്റ് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ, വൈ​​വാ​​വോ​​സി
2017 മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്​​ട് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ, വൈ​​വാ​​വോ​​സി എ​​ന്നി​​വ 30, 31 തീ​​യ​​തി​​ക​​ളി​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി ( സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ആ​​ലു​​വ യൂ​​സി കോ​​ള​​ജി​​ലെ നി​​ഖി​​ത ആ​​നി ബൈ​​ജു, ക്ര​​സ്റ്റീ​​ന മ​​റി​​യം ചാ​​ക്കോ, എ​​ച്ച്. ഷാ​​ഹി​​ന എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ സെ​​പ്റ്റം​​ബ​​ർ 11 വ​​രെ സ്വീ​​ക​​രി​​ക്കും.

ബി​​ടെ​​ക് സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന

2017 മേ​​യി​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​യ്ക്ക് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് തി​​രി​​ച്ച​​റി​​യാ​നാ​​യി 30ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​ക്ഷാ ​തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സ്റ്റാ​​സി​​ലെ​​യും നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2011 മു​​ത​​ൽ 2014 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 27ന് ​തു​ട​ങ്ങും. അ​​പേ​​ക്ഷ​ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 13 വ​​രെ​​യും സ്വീക​​രി​​ക്കും.