University News
എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട് ര​ണ്ട് എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി​ ഒ​ന്നാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം​ സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2017) ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 22, ഒ​ക്ടോ​ബ​ർ 11 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ സെ​പ്റ്റം​ബ​ർ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ സെ​പ്റ്റം​ബ​ർ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 130 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി: 180), പ്രാ​ക്‌ടി​ക്ക​ൽ 510 (സ​പ്ലി: 510), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്‌ട് 760, വൈ​വ 160, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ. ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന അ​പേ​ക്ഷാഫോ​മി​നു 40 രൂ​പ​യു​ടെ ച​ലാ​ൻ അ​ട​യ്ക്കേ​ണ്ട​താ​ണ്.

എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്

സെ​പ്റ്റം​ബ​ർ 14ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (ജൂ​ലൈ 2017) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സെ​പ്റ്റം​ബ​ർ ര​ണ്ടുമു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​ഠ​നവ​കു​പ്പി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 18 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.