പിജി പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലക സംവിധാനം മുഖാന്തിരമുള്ള പിജി പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും മാൻഡേറ്ററി ഫീസായ 425 രൂപ (ജനറൽ വിഭാഗം), 100 രൂപ (എസ് സി/എസ്ടി വിഭാഗം) അടച്ച് അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതത് കോളജ്/ഡിപ്പാര്‍ട്ട്മെന്റുകളില്‍ 11, 13, 14 തീയതികളില്‍ സ്ഥിരം അഡ്മിഷന് എടുക്കണം. ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ വിദ്യാർഥികള്‍ ഹയര്‍ ഓപ്ഷന് കാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരം അഡ്മിഷന് എടുക്കണം. മുന്‍ അലോട്ട്മെന്റുകളില്‍ മാന്‍ഡേറ്ററി ഫീസ് അടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല.
പരീക്ഷാ ഫലം
രണ്ടാം വർഷ ബികോം പാർട്ട് ഒന്നും രണ്ടും സപ്ലിമെന്ററി (നോണ്‍ സെമസ്റ്റർ) ഏപ്രിൽ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി പിന്നീടറിയിക്കും.
എംഎസ് സി ഫുഡ്സയൻസ് കൗണ്‍സലിംഗ് ഏഴിന്
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടത്തുന്ന സ്വാശ്രയ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ എൻട്രൻസ് വിഭാഗങ്ങളിലേക്കുള്ള രണ്ടാം ഘട്ട കൗണ്‍സലിംഗ് ഏഴിന് 10ന് പഠനവിഭാഗത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ (റാങ്ക് 21 മുതൽ 45 വരെ) സർവകലാശാലാ വെബ്സൈറ്റിൽ നൽകിയ സമയക്രമപ്രകാരം ഹാജരാകണം. ഫോണ്‍ 9846859334
പരീക്ഷാഫലം
വിദൂര പഠനം സിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ നവംബർ 2016, ഒന്നാം സെമസ്റ്റർ ബികോം, ബിബിഎ ഏപ്രിൽ 2016, രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ ഏപ്രിൽ 2016 എന്നിവയുടെ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ ഏഴ് മുതൽ 20 വരെ ഓണ്‍ലൈനിൽ സമർപ്പിക്കാം. പ്രിന്റൗട്ടും ചെലാനും സഹിതം 23 നകം സമർപ്പിക്കേണ്ട വിലാസം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ് 8, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635.