University News
പ്രാക്ടിക്കല്‍ പരീക്ഷ
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ 2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് വയലിന്‍ റെഗുലര്‍, സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 13 മുതല്‍ 15വരെ കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎ (സിബിസിഎസ്എസ് മോഡല്‍ ഒന്നും രണ്ടും മൂന്നും 2013, 2014, 2015 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 20 വരെ സ്വീകരിക്കും.

2017 മേയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് (2015 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 11 വരെ സ്വീകരിക്കും.

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിഎസ്എസ് റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 10 വരെ സ്വീകരിക്കും.

2017 ജൂണില്‍ നടത്തിയ ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ ബികോം വൊക്കേഷണല്‍ ഒഎം ആന്‍ഡ് എസ്പി മേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 13 വരെ സ്വീകരിക്കും.

2017 ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിവോക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 20 വരെ സ്വീകരിക്കും.

എംഎസ്ഡബ്ല്യൂ : പട്ടികജാതി, വര്‍ഗ സീറ്റൊഴിവ്

അഫിലിയേറ്റഡ് കോളജുകളിലെ സ്വാശ്രയ സ്വാശ്രയ എംഎസ്ഡബ്ല്യൂ പ്രോഗ്രാമില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. തൊടുപുഴ അല്‍ അഷര്‍ കോളജ് (പട്ടികജാതി രണ്ട്), കോട്ടയം ബിസിഎം കോളജ് (പട്ടികജാതി ഒന്ന്), തൃക്കാക്കര ഭാരത് മാതാ കോളജ് (പട്ടികജാതി ഒന്ന്, പട്ടികവര്‍ഗം ഒന്ന്), അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (പട്ടികജാതി ഒന്ന്), പെരുമ്പാവൂര്‍ ജയഭാരത് കോളജ് (പട്ടികവര്‍ഗം ഒന്ന്), തൃക്കാക്കര കെഎംഎം കോളജ് (പട്ടികജാതി ഒന്ന്), മാന്നാനം കെഇ കോളജ് (പട്ടികജാതി ഒന്ന്), കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് (പട്ടികവര്‍ഗം ഒന്ന് (പട്ടികജാതി ഒന്ന്), മൂലമറ്റം സെന്റ് ജോസഫ് കോളജ് (പട്ടികജാതി ഒന്ന്, പട്ടികവര്‍ഗം ഒന്ന്), കോതമംഗലം യെല്‍ദോ മാര്‍ബസേലിയസ് കോളജ് (പട്ടികജാതി ഒന്ന്) താല്‍പര്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ 13നു രാവിലെ 11നു അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് വിഭാഗത്തില്‍ (CAT CELL) ഹാജരാകണം.