ഓപ്പണ്‍ ബിരുദ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2017ലെ ബിഎ, ബികോം (ഓപ്പണ്‍ സ്ട്രീം) ഡിഗ്രി പ്രോഗ്രാം പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. (പ്ലസ്ടു/പ്രീഡിഗി പാസായവർ/തത്തുല്യ യോഗ്യതയുളളവർ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല). യോഗ്യത : 2017 ജുലായ് ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം. (ജനന തിയതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ആധികാരിക രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കണം). അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകൾ നിഷ്കർഷിക്കുന്നില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നിയമപ്രകാരം ഡിസ്റ്റൻസ് എഡ്യുക്കേഷൻ വഴിയുള്ള ഡിഗ്രി പ്രവേശനത്തിന് വേണ്ട അടിസ്ഥാനയോഗ്യത നിർണയിക്കാനുള്ള പദ്ധതി അനുസരിച്ചാണ് പരീക്ഷ നടത്തുന്നത്. (ഇത് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്ക് തുല്ല്യമല്ല.)പരീക്ഷാ തിയതി: 2017 ഒക്ടോബർ 15 (ഞായർ). പരീക്ഷാ സെന്ററുകൾ : വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ. ഫീസ് വിവരങ്ങൾ:
പ്രവേശന പരീക്ഷയുടെ പാഠാവലിയും മാതൃകാ ചോദ്യങ്ങളും വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ സൗജന്യമായി ലഭിക്കും. പുസ്തകം ആവശ്യമുളളവർ 200/ രൂപ അധികമായി അടയ്ക്കണം. വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിലെ ലിങ്ക് മുഖേന ഓണ്‍ലൈനായി മാത്രം ഫീസ് അടയ്ക്കേണ്ടതാണ്. അപേക്ഷിക്കേണ്ടവിധം : അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുമുന്പായി അപേക്ഷാഫീസ് ഉപയോഗിച്ച് അടയ്ക്കേണ്ടതും സ്വന്തം അപ്ലോഡ് ചെയ്യുന്നതിനായി കരുതേണ്ടതുമാണ്. കാലിക്കട്ട് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഹോം പേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷിക്കാം. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ വയസ് തെളിയിക്കുന്ന രേഖയുടേയും എസ്സി എസ്ടി വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്നതിനുള്ള രേഖയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസ് അടച്ച ഇചലാൻ രശീതി എന്നിവ സഹിതം കാലിക്കട്ട് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നന്പറും പ്രിന്റൗട്ടിന്റെ കോപ്പിയും വിദ്യാർഥികൾ നിർബന്ധമായും സൂക്ഷിക്കണം. പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുവാൻ ഇത് ആവശ്യമാണ്. അപേക്ഷിക്കാനുള്ള തിയ്യതി : ഓണ്‍ ലൈൻ രജിസ്ട്രേഷൻ തുടങ്ങുന്നത് 11/09/2017. പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തിയതി 20/09/2017. 100/ രൂപ പിഴയോടുകൂടി 25/09/2017 വരെ. അപേക്ഷയുടെ പ്രിന്റൗട്ട്, ഇചലാൻ, ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം ഡയറക്ടർ, സ്ക്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തിയതി 28/09/2017. തപാൽ മുഖേന അയക്കേണ്ട വിലാസം: ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം 673 635. തപാൽ മുഖേന പ്രിന്റൗട്ട് സമർപ്പിക്കുന്നവർ പാഠാവലിയും ക്വസ്റ്റ്യൻ ബാങ്കും ലഭിക്കാൻ സ്വന്തം മേൽവിലാസമെഴുതി 100 രൂപ സ്റ്റാന്പ് ഒട്ടിച്ച 30 സെ.മീ.25 സെ.മീ. വലുപ്പമുള്ള കവർ കൂടി അയക്കേണ്ടതാണ്.
7. പരീക്ഷാരീതി: ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഇംഗ്ലീഷ്, സെക്കന്റ് ലാംഗ്വേജ്, മെയിൻ വിഷയം എന്നിവയിലായി മൂന്ന് പരീക്ഷകളാണ് നടത്തുക. ബികോമിന് ചേരാൻ ഉദ്ദേശിക്കുന്നവർ കോമേഴ്സും, ബിഎക്ക് ചേരാൻ ഉദ്ദേശിക്കുന്നവർ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നും, പാർട്ട് 2 ഉപഭാഷയായി മലയാളം, അറബിക്, ഹിന്ദി ഇവയിലേതെങ്കിലും ഒന്നും എഴുതേണ്ടതാണ്. ബിഎക്കും, ബികോമിനും പ്രവേശനപരീക്ഷ എഴുതുന്നവർ പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷ നിർബന്ധമായും എഴുതണം. ബിഎ അറബിക്, മലയാളം, ഹിന്ദി എന്നിവ പ്രധാന വിഷയമായി എടുത്ത് ഡിഗ്രിക്ക് പഠിക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും അതത് വിഷയങ്ങളിലെ സെക്കന്റ് ലാംഗ്വേജിൽ പ്രവേശന പരീക്ഷ പാസാകണം (സെക്കന്റ് ലാംഗ്വേജ് പിന്നീട് മാറ്റാവുന്നതല്ല). 300/ മാർക്കിലുള്ള പ്രവേശനപരീക്ഷയിൽ 105 മാർക്ക് കിട്ടുന്നവർക്ക് ഡിഗ്രി പ്രവേശനത്തിന് യോഗ്യതയുണ്ടാവും. ഓരോ പേപ്പറിനും നിശ്ചിതമാർക്ക് ലഭിക്കണമെന്നില്ല. എന്നാൽ മൂന്ന് പരീക്ഷകൾക്കും നിർബന്ധമായി ഹാജരാകണം. പ്രവേശന പരീക്ഷ പാസാകുന്ന ബിഎ വിദ്യാർഥികൾക്ക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നിവയിലേതെങ്കിലുമൊന്ന് പ്രധാനവിഷയമായി എടുക്കാം. പരീക്ഷാഫലം : പരീക്ഷാഫലം 25/10/2017 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. വിശദവിവരങ്ങൾ സ്ക്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഓഫീസിൽനിന്നും വെബ്സൈറ്റിലും ലഭ്യമാണ്.
ഭിന്നശേഷിക്കാരായ വനിതകളിൽ നിന്ന് സ്റ്റോർ നടത്താൻ അപേക്ഷ ക്ഷണിച്ചു
ലേഡീസ് ഹോസ്റ്റലിൽ സ്റ്റോർ നടത്താൻ താത്പര്യമുള്ള ഭിന്നശേഷിക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 20ന് ഉച്ചയ്ക്ക് 12 വരെ പ്ലാനിംഗ് ആൻഡ് ഡവലപ്മെന്റ് വിഭാഗത്തിൽ നിന്ന് ലഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
സർവകലാശാലയിൽ സംസ്കൃത ദിനാഘോഷം 14, 15 തിയതികളിൽ
സംസ്കൃത പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 14, 15 തിയതികളിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിക്കുന്നു. ഉദ്ഘാടനം 14ന് രാവിലെ പത്തിന് സംസ്കൃത വിഭാഗം ഹാളിൽ പ്രഫ. പി. നാരായണൻ നന്പൂതിരി നിർവഹിക്കും. ഹസ്ത മുദ്രയുടെ ഭാഷ: കേരളീയ ശൈലി എന്ന വിഷയത്തിൽ ഡോ.ഇ.എൻ.നാരായണൻ പ്രഭാഷണം നടത്തും.
പിജി പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ്
ഏകജാലക പിജി പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീ (ജനറൽ 425 രൂപ, എസ്സി/എസ്ടി 100 രൂപ) അടച്ച് അഡ്മിറ്റ് കാർഡ് എടുത്ത് അതത് കോളജ്/പഠനവകുപ്പിൽ 11, 13, 14 തിയതികളിൽ സ്ഥിര പ്രവേശനം നേടണം. ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിര പ്രവേശനം എടുക്കണം. മുൻ അലോട്ട്മെന്റുകളിൽ മാൻഡേറ്ററി ഫീ അടച്ചവർ വീണ്ടും അടക്കേണ്ടതില്ല.
എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷാ കേന്ദ്രങ്ങൾ
എട്ടാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് ജൂണ്‍ 2016 പരീക്ഷയ്ക്ക് (04 സ്കീം) അപേക്ഷിച്ചവരിൽ പാലക്കാട് ജില്ലയിലെ കോളജുകളിൽ പഠിച്ചവർ പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിലും, തൃശൂർ ജില്ലയിലെ കോളജുകളിൽ പഠിച്ചവർ തൃശൂർ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും, കോഴിക്കോട് ജില്ലയിലെ കോളജുകളിൽ പഠിച്ചവർ കോഴിക്കോട് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും, മലപ്പുറം ജില്ലയിലെ കോളജുകളിലും വേദവ്യാസ എൻജിനിയറിംഗ് കോളജിലും പഠിച്ചവർ കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലുമാണ് പരീക്ഷ എഴുതേണ്ടത്. ഡിസംബർ 2014 (2കെ സ്കീം)ന് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽഉൽഉലമ/ബിഎസ്സി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നവംബർ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം 23നകം ലഭിക്കണം.
എംഎസ്സി ഫുഡ് സയൻസ് സീറ്റ് ഒഴിവ്
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ സ്വാശ്രയ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് എൻട്രൻസ്, നോൺഎൻട്രൻസ് വിഭാഗത്തിൽ എസ്സി/എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: നോൺഎൻട്രൻസ് വിഭാഗം50 ശതമാനം മാർക്കോടെ കാലിക്കട്ട് സർവകലാശാലയുടെ ബിഎസ്സി ഫുഡ് ടെക്നോളജി, എൻട്രൻസ് വിഭാഗംസയൻസ് ബിരുദം. ബിരുദം അഥവാ പ്ലസ്ടുവിന് മാത്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. മുന്‍പ് എൻട്രൻസ് പരീക്ഷയിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം. യോഗ്യരായവർ രേഖകൾ, ഫോട്ടോ സഹിതം 11ന് പത്തിന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2407345.
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന്
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശന സമയത്ത് ഹാജരാക്കുന്ന യോഗ്യതാ സർട്ടഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനും കോഴ്സ് പൂർത്തിയാക്കിയവർക്ക് ടിസി തപാൽ മാർഗം ലഭിക്കുന്നതിനും പോസ്റ്റൽ സ്റ്റാന്പ് പതിച്ച കവറുകൾ സ്വീകരിക്കുന്നത് 30 വരെ മാത്രമായിരിക്കും. ഒക്ടോബർ ഒന്ന് മുതൽ ഈ ആവശ്യത്തിന് 50 രൂപ ചലാനാണ് അടക്കേണ്ടത്.
വൈവാ വോസി
പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ വൈവാ വോസി 11, 13 തിയതികളിൽ നടക്കും.
പ്രാക്ടിക്കൽ പരീക്ഷ
ബിഎംഎംസി മൂന്നാം സെമസ്റ്റർ (നവംബർ 2016), നാലാം സെമസ്റ്റർ (ഏപ്രിൽ 2017) പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്സൈറ്റിൽ.
എംഎസ്സി കെമിസ്ട്രി (സിയുസിഎസ്എസ്) നാലാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ 13ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
എംഎസ്സി കംപ്യൂട്ടർ സയൻസ് എക്സാമിനേഴ്സ് മീറ്റിംഗ്
എംഎസ്സി കംപ്യൂട്ടർ സയൻസ് (സിയുസിഎസ്എസ്) നാലാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട ആൾ എക്സാമിനേഴ്സ് മീറ്റിംഗ് 13ന് രാവിലെ 11ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിലെ സൈഡ് ഹാളിൽ നടക്കും. വിഷയം പഠിപ്പിക്കുന്ന അധ്യാപകർ നിർബന്ധമായും മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.