Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എംജി പിജി ഏകജാലകം : ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി 2017ൽ പിജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹത ലഭിച്ച അപേക്ഷകർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി യൂണിവേഴ്സിറ്റി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ഇന്നു വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഇന്നു വൈകുന്നേരം നാലിനു മുന്പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. തുടർന്നുള്ള അലോട്ട്മെന്‍റിൽ ഇവരെ പരിഗണിക്കുന്നതല്ല.

താത്കാലിക പ്രവേശനം നേടുന്നവർ തങ്ങളുടെ അലോട്ട്മെന്‍റ് മെമ്മോയും അസൽ സാക്ഷ്യപത്രങ്ങളും പരിശോധനക്കു ശേഷം തിരിച്ചു വാങ്ങേണ്ടതാണ്. ഇവർ കോളജുകളിൽ പ്രത്യേകമായി ഫീസ് അടക്കേണ്ടതില്ല. എന്നാൽ ഓണ്‍ലൈനായി നിശ്ചിത സർവകലാശാലാ ഫീസ് അടക്കേണ്ടതാണ്.

അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തനാണെങ്കിൽ തുടർ അലോട്ട്മന്‍റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതാണ്. ഹയർ ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള സൗകര്യം നാളെ മുതൽ 11 വരെ ലഭ്യമാണ്. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്‍റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം ലഭിക്കുന്ന പുതിയ അലോട്ട്മെന്‍റ് നിർബന്ധമായി സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപെടുകയും ചെയ്യും. നാളെ മുതൽ 11 വരെ ഓപഷനുകൾ പുന: ക്രമീകരിക്കാം.

ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്‍റ് വരെ താത്കാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർ ഒഴികെയുള്ളവർ നിശ്ചിത ട്യൂഷൻ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം ’കണ്‍ഫർമേഷൻ സ്ലിപ്’ ചോദിച്ചു വാങ്ങി പ്രവേശനം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍ : 0481 6555563, 2733379, 2733581.

ഒന്നാം വർഷ പിജി ക്ലാസുകൾ

മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം വർഷ പിജി ക്ലാസുകൾ 18ന് ആരംഭിക്കും.

പ്രാക്ടിക്കൽ പരീക്ഷ

2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ്,നോണ്‍ സിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
2017 മേയ്, ജൂണ്‍ മാസങ്ങളിൽ നടത്തിയ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ നാലാം സെമസ്റ്റർ എംഎ മ്യൂസിക് വോക്കൽ (റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 13, 14, 15 തീയതികളിൽ ആർഎൽവി കോളജിൽ് നടത്തും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷാതീയതി

ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ഡിഗ്രി കോഴ്സിന്‍റെ പ്രോജക്്ട് മൂല്യനിർണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷകൾ 50 രൂപ പിഴയോടെ ഇന്നു വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും.

ഒന്നാം അപ്പീൽ അധികാരി

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വിവരാവകാശനിയമപ്രകാരം ഒന്നാം അപ്പീൽ അധികാരിയായി പ്രോ. വൈസ് ചാൻസലർ പ്രഫ. സാബു തോമസിനെ നിയമിച്ചു.



പരീക്ഷാഫലം
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ മീ​റ്റിം​ഗ്
എംജിയിൽ അ​ദാ​ല​ത്ത്; വിദ്യാർഥികൾക്കു പരാതിപ്പെടാം
ഒന്നാം വർഷ ബിപിടി പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ
എം​ജി വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത്: പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം
എം​ജി യൂ​ണി​വേ​ഴ്സി​റ്റി റെ​ഗു​ല​ർ യു​ജി, പി​ജി
നാ​ലാം വ​ർ​ഷ ബി​എ​സ് സി എം​ആ​ർ​ടി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യം
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ന്യൂ ​​​​ആ​​​​ൻ​​​​ഡ് റി​​​​ന്യു​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എംജിയിൽ വിദ്യാർഥി അദാലത്ത്: ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
എം​​ജി ബി​​രു​​ദ പ​​രീ​​ക്ഷ: മൂ​​ല്യ​​നി​​ർ​​ണ​​യം 13 മു​​ത​​ൽ
അ​പേ​ക്ഷാ തീ​യ​തി
പരീക്ഷാഫലം
എം​ജി മൂ​ല്യ​നി​ർ​ണ​യം: 13 മു​ത​ൽ 25 വ​രെ യു​ജി, പി​ജി ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ
യോ​ഗി​ക് സ​യ​ൻ​സ് ഡി​പ്ലോ​മ കോ​ഴ്സ്
എം.​ജി. ബി.​ടെ​ക്: ഇ​ന്േ‍​റ​ണ​ൽ റീ - ​ഡു പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം ന​ൽ​കും
എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വാ​ചാ പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി സു​വോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
അ​പേ​ക്ഷാ തീ​യ​തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.