Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം: കാൽ ലക്ഷം രൂപ ഒന്നാം സമ്മാനം
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല; പൈതൃകം, വളർച്ച, സാധ്യതകൾ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ റഗുലർ കോളജുകളിലെയും പഠനവകുപ്പുകളിലെയും ഡിഗ്രി, പിജി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25001, 15001, 10001 രൂപ ക്യാഷ് അവാർഡ് നൽകും. കൂടാതെ മികച്ച പത്ത് ഉപന്യാസങ്ങൾക്ക് 1001 രൂപ വീതവും നൽകും. പത്ത് ഫുൾ സ്കാപ് പേജിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ ആണ് തയാറാക്കേണ്ടത്. പ്രവാസി കൂട്ടായ്മയായ ഖത്തറിലെ മലപ്പുറം ജില്ലാ മുസ്‌ലിം വെൽഫയർ അസോസിയേഷന്‍റെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. പ്രിൻസിപൽ/പഠനവകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഉപന്യാസം അയക്കേണ്ട വിലാസം കണ്‍വീനർ, പബ്ലിക് റിലേഷൻസ് വിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635. അവസാന തിയതി ഒക്ടോബർ നാല്. ഉപന്യാസത്തിന്‍റെ പേജുകളിൽ പേരോ, വ്യക്തിപരമായ മറ്റ് വിവരങ്ങളോ ഉൾപ്പെടുത്തരുത്.


എൻജിനിയറിംഗ് കോളജിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ കരാർ നിയമനം

സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ(സിയുഐഇടി) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെബ്സൈറ്റിലൂടെ ഒക്ടോബർ ഏഴ് വരെ ഓണ്‍ലൈനിൽ സമർപ്പിക്കാം. ഒഴിവുകൾ: പ്രൊഫസർ (ഇസിഇ1, ഇഇഇ1, ഐടി1, എംഇ1, പി.ടി1), അസോസിയേറ്റ് പ്രൊഫസർ (ഇസിഇ1, ഇഇഇ1, ഐടി1, എംഇ2, പിടി1). പ്രൊഫസർ തസ്തികയിൽ 47,400 രൂപയും, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 46,400 രൂപയും പ്രതിമാസ മൊത്തവേതനം ലഭിക്കും. 65 വയസിൽ കുറവുള്ള വിരമിച്ച കോളജ് അധ്യാപകർക്കും അപേക്ഷിക്കാം. ഒന്നിലധികം തസ്തികകളിലേക്ക് വെവ്വേറെ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.


11, 13 തിയതികളിൽ കൂടി ബിരുദ പ്രവേശനം നേടാം

കോളജുകളിൽ ബിരുദ പ്രവേശനം 11, 13 തിയതികളിൽ കൂടി നടത്താവുന്നതാണ്. കോളജുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കണം പ്രവേശനം നൽകേണ്ടത്. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത കോളജുകൾ 11ാം തിയതി ഹാജരാകുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. സർവകലാശാലയുടെ ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് പ്രവേശനത്തിന് അർഹത.

അഡ്വാൻസ്ഡ് എൻഎൽപി പ്രോഗ്രാമിൽ പങ്കെടുക്കാം

ഇസ്ലാമിക് ചെയറിന്‍റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ അഡ്വാൻസ്ഡ് ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമിംഗ് (എൻഎൽപി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിലാണ് പരിശീലനം. എൻഎൽപിയിൽ അടിസ്ഥാന അറിവുള്ളവർക്ക് പങ്കെടുക്കാം. ഫോണ്‍: 9746904678.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ബിഎസ്‌സി മാത്‌സ്/ബിഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽഉൽഉലമ (2011 മുതൽ 2013 വരെ പ്രവേശനം, സിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് 11 മുതൽ പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പ്രിന്‍റൗട്ട്, ചലാൻ സഹിതം ജോയിന്‍റ് കണ്‍ട്രോളർ ഓഫ് എക്സാമിനേഴ്സ്8, എക്സാമിനേഷൻ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ഒക്ടോബർ നാലിനകം ലഭിക്കണം.

രണ്ടാം സെമസ്റ്റർ ബിഎഡ് ഹിയറിംഗ് ഇംപയേർഡ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 11 മുതൽ 18 വരെ അപേക്ഷിക്കാം. സപ്ലിമെന്‍ററി പരീക്ഷാർഥികൾ പ്രിന്‍റൗട്ട്, ചലാൻ സഹിതം 20നകം സമർപ്പിക്കണം.

മലബാർ ക്രിസ്‌ത്യൻ കോളജ് യുജി പേപ്പർ പുനഃപരീക്ഷ

കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളജിലെ മൂന്നാം സെമസ്റ്റർ സിയുസിബിസിഎസ്എസ്യുജി കോമണ്‍ പേപ്പർ ജർമൻ ജിഇആർ 3എ 09: ലിറ്ററേച്ചർ ഇൻ ജർമൻ (നവംബർ 2016) പുനഃപരീക്ഷ 19ന് ഉച്ചയ്ക്ക് 1.30ന് നടക്കും.

പരീക്ഷാഫലം

എംടിഎച്ച്എം (സിയുസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2016 ഡിസംബർ), രണ്ടാം സെമസ്റ്റർ (2017 ജൂണ്‍), മൂന്നാം സെമസ്റ്റർ (2017 ഫെബ്രുവരി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

എംഎസ്‌സി ബോട്ടണി/ഫിസിക്സ് എക്സാമിനേഴ്സ് മീറ്റ്

നാലാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി (സിയുസിഎസ്എസ്) പരീക്ഷയുടെ ആൾ എക്സാമിനേഴ്സ് മീറ്റ് 14ന് രാവിലെ 11ന് തൃശൂർ സെന്‍റ് തോമസ് കോളജിൽ നടക്കും.
നാലാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (സിയുസിഎസ്എസ്) പരീക്ഷയുടെ ആൾ എക്സാമിനേഴ്സ് മീറ്റ് 15ന് രാവിലെ 11ന് തൃശൂർ ശ്രീ കേരളവർമ്മ കോളജിൽ നടക്കും. ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു. .സു​വ​ർ​ണ ജൂ​ബി​ലി ബി​രു​ദ​ദാ​നം: ഏ​പ്രി​ൽ 2018 പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ
നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടു​മു​ത​ൽ
ബി​രു​ദ ഏ​ക​ജാ​ല​കം: മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​യ്ക്കാ​ത്ത​വ​ര്‍​ക്ക് സീ​റ്റ് ന​ഷ്ട​മാ​വും
വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ
എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വൈ​വ
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 18 മു​ത​ൽ
പി​ജി പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി
യു​ജി/​പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: പു​തു​ക്കി​യ സ​മ​യ​ക്ര​മം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ വി​ഭാ​ഗം സേ​വ​ന​ങ്ങ​ൾ ഫോ​ൺ വ​ഴി
പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കാ​ൻ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട
ദ്വി​ദി​ന ശി​ല്‍​പ​ശാ​ല
ബി​ടി​എ​ഫ്പി പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല
ജൂ​ണ്‍ നാ​ല് വ​രെ​യു​ള്ള പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ബി​രു​ദ പ്ര​വേ​ശ​നം: 30 വ​രെ ഫീ​സ് അ​ട​യ്ക്കാം
ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ബി​രു​ദ പ​ഠ​നം
ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ മാ​റ്റി
യു​ജി​സി-​നെ​റ്റ് പ​രി​ശീ​ല​നം മാ​റ്റി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.