University News
എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ല്‍ എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷയ്ക്ക് (മേ​ഴ്സി ചാ​ന്‍​സ്2010 അ​ഡ്മി​ഷ​ന്‍ മു​ത​ൽ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 20ന് ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടണം.

അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം: ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട്, ത​ല​ശേ​രി കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി. പ്ര​ഫ​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി താ​വ​ക്ക​ര കാ​ന്പ​സി​ൽ 14ന് ​രാ​വി​ലെ 11ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റിവ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​സി​എ, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ ആ​ർ​ടി​എം, ബി​എ ടി​ടി​എം, ബി​ബി​എം/ ബി​എ​സ്ഡ​ബ്ല്യു/ ബി​എ അ​ഫ്സ​ൽ​ഉ​ൽ ഉ​ല​മ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 19, 31 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ ഈമാസം 13 മു​ത​ൽ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 28ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ 15 മു​ത​ൽ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി‌​സി, ച​ലാ​ൻ എ​ന്നി​വ ഒ​ക്ടോ​ബ​ർ ആറിന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ൻ​പ​തും ഏ​ഴും സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

ഒ​ൻ​പ​തും ഏ​ഴും സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഈമാസം 18, ഒ​ക്ടോ​ബ​ർ മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം 15ന്

​ഇം​ഗ്ലീ​ഷി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ജ​യശ്രീ ജ​യകൃ​ഷ്ണ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബിരു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന ​സം​വാ​ദം 15ന് ​രാ​വി​ലെ 11ന് ​ത​ല​ശേ​രി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പുമു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.