2017 ഒക്ടോബർ 23 മുതലാരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷയ്ക്ക് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ നാലുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഒക്ടോബർ ആറുവരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഏഴുവരെയും ഓണ്‍ലൈൻ രെജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
2017 സെപ്റ്റംബർ 15 മുതലാരംഭിക്കുന്ന എം ഫാം പാർട്ട് വൺ റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ്
2017 സെപ്റ്റംബർ 13 മുതലാരംഭിക്കുന്ന ഫൈനൽ ബിഎച്ച്എം എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ്, ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാ അഡ്മിറ്റ് കാർഡ്, തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് ടു സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ്, രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ്, മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് വൺ റെഗുലർ (2016 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ്, അവസാന വർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 &2013 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ്, മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി റെഗുലർ/സപ്ലിമെന്ററി (2014 , 2013 &2012 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ് എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.