എംഎഡ് പരീക്ഷ ഹാൾടിക്കറ്റ്
നാളെ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (റഗുലർ മേയ് 2017) പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് പ്രായോഗിക പരീക്ഷ
ഫൈനൽ ബിഡിഎസ് പാർട്ട് രണ്ടിന്റെ (സപ്ലിമെന്ററി ജൂണ്‍ 2017) പ്രായോഗിക പരീക്ഷകൾ 14, 15, 19, 22 തീയതികളിൽ അഞ്ചരക്കണ്ടി കണ്ണൂർ ഡന്റൽ കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ്) വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ് റെഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2017) യുടെ വാചാപരീക്ഷ ഇന്ന് തലശേരി കാന്പസിലുള്ള പഠനവകുപ്പിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.