പ്രതിഫല ബില്ലുകൾ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസം 2017 മാർച്ചിൽ നടത്തിയ വിവിധ സെമസ്റ്റർ പരീക്ഷകളുടെ പ്രതിഫല ബില്ലുകൾ സമർപ്പിക്കാത്ത കോളജുകൾ ഒക്ടോബർ അഞ്ചിനകം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാം ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635 എന്ന വിലാസത്തിൽ നോമിനൽ റോളിന്റെ പകർപ്പ് സഹിതം എത്തിക്കണം. വിശദവിവരങ്ങളും ഫോർമാറ്റും വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷ
വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സൽഉൽഉലമ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ 17ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ, ബിഎസ് സി, ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍, ബികോം, ബിബിഎ, ബിഎംഎംസി, ബികോം പ്രഫഷണൽ, ബിസിഎ, ബികോം ഓണേഴ്സ്സിസിഎസ്എസ്, ബിഎസ്ഡബ്ല്യൂ, ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എം, ബിഎ അഫ്സൽഉൽഉലമ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ 17ന് ആരംഭിക്കും.
സർവകലാശാല ഫൈനൽ എംബിബിഎസ് പാർട്ട് ഒന്ന് (അഡീഷണൽ, സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 150 രൂ പിഴയോടെ ഓക്ടോബർ നാല് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ കെമിസ്ട്രി, എംഫിൽ കോമേഴ്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.