പിജി പ്രവേശനം: ട്രയൽ അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യുഐടികളിലേയും 201718 അധ്യായനവർഷത്തെ ബിരുദാനന്തരബിരുദ (പിജി) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് 18 നകം തിരുത്തലുകൾ വരുത്തേണ്ട താണ്. തിരുത്തലുകൾ വരുത്തിയ പുതിയ അപേക്ഷയുടെ പ്രിന്റൗട്ട് പ്രവേശനവുമായി ബന്ധപ്പെട്ട തുടർന്നുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ട താണ്.
വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും
സിൻഡിക്കേറ്റിൽ ഒഴിവുള്ള ഒരു വിദ്യാർഥി പ്രതിനിധിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സെനറ്റ് അംഗങ്ങളുടെ വോട്ടർ പട്ടിക ഇന്ന് സർവകലാശാല ആസ്ഥാനത്ത് പ്രസിദ്ധീകരിക്കും.
പിജി പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യുഐടികളിലേയും ബിരുദാനന്തരബിരുദ (പിജി) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.
പിജി പ്രവേശനം: കമ്യൂണിറ്റി ക്വാട്ട
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ബിരുദാനന്തരബിരുദ (പിജി) കോഴ്സുകളിലേയ്ക്കുള്ള കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട കോളജുകളിൽ ഇന്ന് അപേക്ഷ സമർപ്പിക്കേണ്ട താണ്. 20 ന് കോളജിൽ കമ്യൂണിറ്റി മെറിറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 26 ന് പ്രവേശനം നടത്തും. സർവകലാശാലയിലേയ്ക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല.
പിജി പ്രവേശനം: സ്പോർട്സ് ക്വാട്ട
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യുഐടികളിലേയും ബിരുദാനന്തരബിരുദ (പിജി) കോഴ്സുകളിലേയ്ക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, സ്പോർട്സിലെ നേട്ടങ്ങൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട കോളജുകളിൽ ഇന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 19 ന് അതത് കോളജുകളിലെ നോട്ടീസ് ബോർഡിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. പരാതികൾ ഉള്ള പക്ഷം, 20 ന് പ്രിൻസിപ്പലിനെ അറിയിക്കാവുന്നതാണ്. അതത് കോളജിലെ പ്രിൻസിപ്പൽമാർ റാങ്ക് പട്ടികയും അനുബന്ധ രേഖകളും അംഗീകാരത്തിനായി 22 ന് സർവകലാശാലയിലേയ്ക്ക് സമർപ്പിക്കേണ്ടതാണ്. വിദ്യാർഥികൾ സർവകലാശാലയിലേയ്ക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ട തില്ല. 27 ന് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നടക്കും.
എംടെക്: സീറ്റ് ഒഴിവ്
കാര്യവട്ടം ഒപ്ടോഇലക്ട്രോണിക്സ് പഠനവകുപ്പിൽ എഐസിടിഇ അംഗീകൃത എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ) കോഴ്സിൽ എസ്സി (പട്ടികജാതി) വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 19ന് ഉച്ചയ്ക്ക് 2.30ന് ഒപ്ടോ ഇലക്ട്രോണിക്സ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.
ബികോം ഫലം
2016 ഡിസംബറിൽ സിബിസിഎസ് ബികോം മൂന്നാം അർധവാർഷിക പരീക്ഷാഫലം (2013, 2014 അഡ്മിഷൻ) വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ ഏഴ്. ഇതിനായി വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന കരട്മാർക്ക്ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
എംഎ വൈവാ വോസി
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എംഎ പൊളിറ്റിക്കൽ സയൻസ് ജൂലൈ/ഓഗസ്റ്റ് 2017 രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയുടെ വൈവാ വോസി 20 രാവിലെ 10 മുതൽ പാളയത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എംഎ ഹിസ്റ്ററി ജൂലൈ/ഓഗസ്റ്റ് 2017 രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയുടെ വൈവാ വോസി 26 രാവിലെ 10 മുതൽ പാളയത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ബിഎഫ്എ ഫലം
ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്), ആറാം സെമസ്റ്റർ ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒൻപത്.
ബിഎസ്സി പ്രാക്ടിക്കൽ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷന്റെയും, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസിന്റെയും പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതലും, ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതലും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ