ബികോം, ബിബിഎ, ബിബിഎ-ടിടിഎം, ബിബിഎ-ആർടിഎം പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ, ബിബിഎടിടിഎം, ബിബിഎആർടിഎം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മേയ് 2017) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ വെബ്സൈറ്റിൽനിന്നും ഡൗണ്‍ലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ഒക്ടോബർ അഞ്ചുവരെ സ്വീകരിക്കും.
ഒന്നും രണ്ടും സെമസ്റ്റർ എംടെക് പരീക്ഷകൾ
ഒന്നും (സപ്ലിമെന്ററി ഏപ്രിൽ 2017) രണ്ടും (സപ്ലിമെന്ററി ജൂണ്‍ 2017) സെമസ്റ്റർ എംടെക് പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 25 വരെയും സമർപ്പിക്കാം. പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും. ഫീസ് നിരക്ക് ഇപ്രകാരമാണ്: തിയറി 700 രൂപ, പ്രാക്ടിക്കൽ 700, വൈവ വോസി 400, മാർക്ക് ലിസ്റ്റ് 160, സിവി. ക്യാന്പ് ഫീസ് 280 രൂപ.
എംഎ മലയാളം വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംഎ മലയാളം (സിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2017) ഡിഗ്രിയുടെ വാചാ പരീക്ഷ 26ന് സർവകലാശാലയുടെ നീലേശ്വരം കാന്പസിലുള്ള പഠനവകുപ്പിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.
എംഎസ്സി ജ്യോഗ്രഫി പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി (സിസിഎസ്എസ് റഗുലർ മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 20ന് പയ്യന്നൂർ കാന്പസിലുള്ള പഠനവകുപ്പിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപാർട്ട്മെന്റുമായി ബന്ധപ്പടണം.
മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (എംടിടിഎം)(റഗുലർ, സപ്ലിമെന്ററി മാർച്ച് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ 20ന് മുന്നാട് പീപ്പിൾസ് കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം
രണ്ടാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി (സിസിഎസ്എസ് റഗുലർ മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം 25 മുതൽ മാങ്ങാട്ടുപറന്പ് കാന്പസിലുള്ള പഠനവകുപ്പിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പടണം.