സ്നാപ് ടെസ്റ്റ് ഡിസംബർ 17ന്
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാനേജ്മെന്റ് കോഴ്സ് പ്രവേശനത്തിനുള്ള സിംബയോസിസ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സ്നാപ് ടെസ്റ്റ്) വിവിധ കേന്ദ്രങ്ങളിൽ ഡിസംബർ 17ന് നടത്തും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്ലൈനായി നവംബർ 24 വരെ അപേക്ഷിക്കാം. ഡിസംബർ 28നു ഫലം പ്രഖ്യാപിക്കും. പ്രോഗ്രാം രജിസ്ട്രേഷൻ ഫീസ് ഒരു കോഴ്സിന് 1750 രൂപ.
ജനറൽ ഇംഗ്ലീഷ്, റീഡിംഗ് കോംപ്രിഹെൻഷൻ, വെർബൽ റീസണിംഗ്, വെർബൽ എബിലിറ്റി (40 മാർക്ക്), ക്വാണ്ടിറ്റേറ്റീവ്, ഡാറ്റാ ഇന്റർപ്രറ്റേഷൻ ആൻഡ് ഡാറ്റാ സഫിഷ്യൻസി (40 മാർക്ക്), ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ബിസിനസ് സിനാരിയോ (40) മാർക്ക്, അനലിറ്റിക്കൽ ആൻഡ് ലോജിക്കൽ റീസണിംഗ് (60 മാർക്ക്) എന്നിങ്ങനെയാണ് 120 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയുടെ ഘടന. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് തെറ്റ് ഉത്തരത്തിനു നെഗറ്റീവ് മാർക്കുണ്ട്. താഴെ പറയുന്ന സ്ഥാപനങ്ങളിൽ നടത്തുന്ന എംബിഎ കോഴ്സുകളിലാണു സ്നാപ് ടെസ്റ്റ് പ്രകാരം അഡ്മിഷൻ.
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ്എംബിഎ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ സ്റ്റഡീസ് ആൻഡ് റിസർച്ച്എംബിഎ ഇൻഫർമേഷൻ ടെക്നോളജി, സിംബയോസിസ് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് എംബിഎ, എംബിഎ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർർനാഷണൽ ബിസിനസ്എംബിഎ ഇന്റർനാഷണൽ ബിസിനസ്, അഗ്രി ബിസിനസ്, എനർജി ആൻഡ് എൻവയണ്മെന്റ്. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം മാനേജ്മെന്റ് എംബിഎ ടെലികോം മാനേജ്മെന്റ്, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്എംബിഎ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻഎംബിഎ മാസ് കമ്യൂണിക്കേഷൻ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പറേഷൻസ് മാനേജ്മെന്റ് എംബിഎ ഓപ്പറേഷൻസ് മാനേജ്മെന്റ്, സിംബയോസിസ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിഎംബിഎ ഇൻഫർമേഷൻ ടെക്നോളജി ബിസിനസ് മാനേജ്മെന്റ്, ഡാറ്റാ സയൻസസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എംബിഎ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ബംഗളൂരു എംബിഎ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് മാനേജ്മെന്റ് എംബിഎ ബാങ്കിംഗ് മാനേജ്മെന്റ് , സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ബംഗളൂരു എംബിഎ കമ്യൂണിക്കേഷൻ മാനേജ്മെന്റ്. സിംബയോസിസ് സ്കൂൾ ഓഫ് സ്പോർട്സ് സയൻസ്എംബിഎ സ്പോർട്സ് മാനേജ്മെന്റ്,
സ്നാപ് ടെസ്റ്റ് 50 മാർക്ക്, ഗ്രൂപ് എക്സർസൈസ് 10 മാർക്ക്, പോഴ്സണൽ ഇന്ററാക്ഷൻ 30 മാർക്ക്, റൈറ്റിംഗ് എബിലിറ്റി ടെസ്റ്റ് 10 മാർക്ക് എന്നിങ്ങനെയാണു അഡ്മിഷൻ സ്കോർ.വിവരങ്ങൾക്കും രജിസ്ട്രേഷനും: www. sibm.ed u.in,www. snaptest.org.