University News
എംജി പിജി ഏകജാലകം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി 2017ൽ പിജി പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ടുമെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ടുമെന്‍റ് ലഭിച്ചവർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് 26നു വൈകുന്നേരം നാലിനു അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. 26നകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്‍റ് റദ്ദാക്കും.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം കണ്‍ഫർമേഷൻ സ്ലിപ് കോളജധികൃതരിൽനിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തേണ്ടതുമാണ്.

മൂന്നാം അലോട്ട്മെന്‍റിൽ പ്രവേശനത്തിന് അർഹതനേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. ഒന്നും രണ്ടും അലോട്ട്മെന്‍റിൽ താത്കാലികമായി പ്രവേശനം നേടിയ അപേക്ഷകർ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഏതെങ്കിലും കാരണവശാൽ തുടരുന്നില്ലാത്തപക്ഷം തങ്ങളുടെ ടിസി, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട കോളജിൽ നിന്നും 26നു മുന്പായി കൈപ്പറ്റണം.

അലോട്ടുമെന്‍റ ലഭിച്ച എസ്സി, എസ്ടി വിഭാഗം ഒഴിച്ചുള്ള എല്ലാ അപേക്ഷകരും അലോട്ടുമെന്‍റ് ലഭിച്ച കോളജുകളിൽ 26നു മുന്പ് സ്ഥിര പ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ടുമെന്‍റ് റദ്ദാക്കപ്പെടും.

വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ്ലൈൻ നന്പറുകൾ: 04816555563, 2733379, 2733581.

പരീക്ഷാ തീയതി

ഡിപ്പാർട്ട്മെന്‍റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിലെ രണ്ടാം സെമസ്റ്റർ എംഎജഐംസി (2016 അഡ്മിഷൻ റെഗുലർ), രണ്ടാം സെമസ്റ്റർ എംസിജെ (2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ മൂന്നിനും നാലാം സെമസ്റ്റർ എംസിജെ (2015 അഡ്മിഷൻ റെഗുലർ ആൻഡ് 2015നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ നാലിനും ആരംഭിക്കും.

പുതുക്കിയ പരീക്ഷാ തീയതി

ഓഗസ്റ്റ് 16 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ നാലു മുതൽ നടത്തും.

ഓഗസ്റ്റ് രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബിഎസ്സി എംഎൽടി (പുതിയ സ്കീം 2015 അഡ്മിഷൻ റെഗുലർ ആൻഡ് 2015നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ നാല് മുതലും ഓഗസ്റ്റ് 16 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഎസ്സി എംഎൽടി (സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ 13 മുതലും നടത്തും.

പരീക്ഷാഫലം

2017 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി (സിഎസ്എസ് റെഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം. തിരുവല്ല മാർത്തോമാ കോളജിലെ വൈദേഹി ശങ്കർ, മാന്നാനം കെഇ കോളജിലെ രേഷ്മ രാജു, തിരുവല്ല മാർത്തോമ്മാ കോളജിലെ ബെറ്റ്സി ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2017 മേയ് മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ (സോഷ്യൽ വർക്ക്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലു വരെ അപേക്ഷിക്കാം.

2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ ബികോം ഓഫ് കാന്പസ് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഒന്പതു വരെ അപേക്ഷിക്കാം.

എംബിഎ ഉത്തരക്കടലാസ്

2017 ഓഗസ്റ്റ് മാസം നടത്തിയ നാലാം സെമസ്റ്റർ എംബിഎ. (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഉത്തരക്കടലാസുകൾ സർവകലാശാലാ പരീക്ഷാഭവനിൽ പ്രവർത്തിക്കുന്ന മൂല്യനിർണയക്യാന്പിൽ 25ന് മുന്പായി ബന്ധപ്പെട്ട എല്ലാ കോളജുകളിൽ നിന്നും എത്തിക്കേണ്ടതാണ്.

ഇന്‍റർവ്യൂ മാറ്റി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് സയൻസ് ടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ ലാബ് സ്റ്റാഫ് (ടെക്നിക്കൽ), ഓഫീസ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിൽ നിയമിക്കുന്നതിന് ഒക്ടോബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്‍റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബെസ്റ്റ് കോളേജ് മാഗസിൻ മത്സരം

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ പ്രസിദ്ധീകരിച്ച, 201617 അധ്യയന വർഷത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുകൾ തെരഞ്ഞെടുക്കുന്നതിനായി ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ്സ് സർവീസസിന്‍റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച കോളജ് മാഗസിനുകൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും 2500 രൂപ വീതമുള്ള രണ്ട് പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കും. കൂടാതെ മാഗസിൻ എഡിറ്റർ, സ്റ്റാഫ് എഡിറ്റർ എന്നിവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മാഗസിൻ എഡിറ്റർമാർ 201617 അധ്യയന വർഷത്തെ കോളജ് മാഗസിന്‍റെ മൂന്ന് കോപ്പികൾ പ്രിൻസിപ്പലിന്‍റെ സാക്ഷ്യപത്രം സഹിതം, ഡയറക്്ടർ ഓഫ് സ്റ്റുഡന്‍റ്സ് സർവീസസ്, എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം 686 560 എന്ന വിലാസത്തിൽ ഒക്ടോബർ 10ന് മുന്പായി സമർപ്പിക്കേണ്ടതാണ്.