ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ രജിസ്ട്രേഷൻ
2017 അഡ്മിഷൻ പ്രകാരം കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റ് കോളജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ നവംബർ 2017 പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഒക്ടോബർ നാലുവരെയും 150 രൂപ പിഴയോടെ ആറുവരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫോട്ടോ പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് കോപ്പിയോടൊപ്പം ഒറിജിനൽ പ്ലസ്ടു അല്ലെങ്കിൽ തുല്യപരീക്ഷയുടെ മാർക്ക് ലിസ്റ്റും പരീക്ഷാഫീസ് അടച്ച ചലാനും മെട്രിക്കുലേഷന്റെയും റെക്കഗ്നീഷന്റെയും പൂരിപ്പിച്ച അപേക്ഷകളുംകൂടി പരീക്ഷാകണ്‍ട്രോളറുടെ ഓഫീസിൽ ഒക്ടോബർ 19നുള്ളിൽ ലഭിക്കണം. മെട്രിക്കുലേഷന്റെയും റെക്കഗ്നീഷന്റെയും അപേക്ഷകളുടെ ഫോട്ടോകോപ്പി ഉപയോഗിക്കുന്നവർ അപേക്ഷയുടെ വിലയായ 40 രൂപ വീതം ചലാൻ മുഖേന യൂണിവേഴ്സിറ്റി ഫണ്ടിൽ അടയ്ക്കണം.
മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷ: അപേക്ഷാതീയതി പുനഃക്രമീകരിച്ചു
കോളജുകളുടെ ആവശ്യം പരിഗണിച്ച് മൂന്നാം സെമസ്റ്റർ ബിരുദ ബിഎ, ബിഎസ്സി, ബികോം, ബിസിഎ, ബിബിഎ, ബിബിഎടിടിഎം, ബിബിഎ ആർടിഎം, ബിഎടിടിഎം, ബിബിഎം, ബിഎസ്ഡബ്ല്യു, ബിഎ അഫ്സൽഉൽ ഉലമ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2017) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി പിഴകൂടാതെ ഈമാസം 28 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ മൂന്നുവരെയും നീട്ടിയതായി പരീക്ഷാകണ്‍ട്രോളർ അറിയിച്ചു. (നേരത്തെ ഇത് യഥാക്രമം ഈമാസം 26, 28 തീയതികളായിരുന്നു).
എംഎസ് സി ബയോടെക്നോളജി,മൈക്രോബയോളജി പ്രായോഗിക, വാചാ പരീക്ഷകൾ
18, 19 തീയതികളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ മൈക്രോബയോളജി, ബയോടെക്നോളജി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മാർച്ച് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ, പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷ എന്നിവ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ തളിപ്പറന്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലും ചാല ചിന്മയ ആർട്സ് ആൻഡ് സയൻസസിലും നടക്കും.