എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി 2013 സ്കീം റഗുലർ/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 2017 ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഓണ്ലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
ബിഎഡ് സൂക്ഷ്മപരിശോധന
2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 27 മുതൽ ഒക്ടോബർ ഏഴുവരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഹാൾടിക്കറ്റുമായി പുനർമൂല്യ നിർണയ വിഭാഗത്തിൽ (ഋഖ ക) എത്തിച്ചേരണം.
പ്രാക്ടിക്കൽ ടൈംടേബിൾ
രണ്ട്,നാല് സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടി മേജർ), ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി എന്നിവയുടെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 25 മുതലും ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജിയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ നാലിന ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംടെക് ഒപ്റ്റോ ഇലക്ട്രോണിക്സ് (2017 അഡ്മിഷൻ സീറ്റൊഴിവ്)
കാര്യവട്ടം ഒപ്റ്റോഇലക്ട്രോണിക്സ് പഠനവകുപ്പിൽ എഐസിടിഇ അംഗീകൃത എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്റ്റോഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) കോഴ്സിൽ എസ്സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി സെപ്റ്റംബർ 27ന് രാവിലെ 11ന് ഒപ്റ്റോഇലക്ട്രോണിക്സ് പഠനവകുപ്പിൽ ഹാജരാകണം.
ബികോം പ്രാക്ടിക്കൽ പരീക്ഷ
ജൂലൈ 2017ൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ് ബികോം ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ, 2017 ഒക്ടോബർ നാല്, ആറ്, ഒന്പത്, പത്ത് എന്നീ തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പി.ജി ക്ലാസുകൾ 27ന് ആരംഭിക്കും
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലും യുഐടികളിലും ബിരുദാനന്തരബിരുദ (പി.ജി.) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ 27ന് ആരംഭിക്കും.