എംഎസ് സി ഫിസിക്സ് പ്രവേശനം
കണ്ണൂർ സർവകലാശാല ഫിസിക്സ് വിഭാഗത്തിൽ എംഎസ്സി ഫിസിക്സിൽ എസ്ടി വിഭാഗക്കാർക്കു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് വകുപ്പിൽ ഒക്ടോബർ നാലിന് രാവിലെ 10.30 ന് ഹാജരാകണം.
ബിടെക് മെഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ 25 മുതൽ
കണ്ണൂർ സർവകലാശാലയുടെ ബിടെക് സ്പെഷൽ സപ്ലിമെന്ററി (മെഴ്സി ചാൻസ്ഏപ്രിൽ 2017) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 25ന് തുടങ്ങും. തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷകൾ ഉണ്ടായിരിക്കും. ഒരു പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് ഈ പരീക്ഷകൾ നടത്തപ്പെടുക. പരീക്ഷാകേന്ദ്രവും പരീക്ഷകളുടെ വിശദമായ ടൈംടേബിളും പിന്നീട് അറിയിക്കും.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പിലെ ഡിപ്പാർട്ട്മെന്റ് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഒക്ടോബർ നാലിന് രാവിലെ 11ന് സർവകലാശാലയുടെ താവക്കര കാന്പസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ ( www.kannuruniversity.ac.in) ലഭ്യമാണ്.