University News
ബിടെക്, ബിആർക് പരീക്ഷകൾ നവംബർ മൂന്നിന്
ബിടെക്, ബിആർക് നവംബർ, ഡിസംബർ 2017 പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. മൂന്നും അഞ്ചും സെമസ്റ്റർ ബിടെക് മേഴ്സി ചാൻസ് പരീക്ഷകളും ഇതോടൊപ്പം ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും. മേഴ്സി ചാൻസ് വിദ്യാർഥികൾ നിശ്ചിത സ്പെഷൽ ഫീസും അധികമായി അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി. (ഡിപ്പാർട്ട്മെൻറ് 2016 അഡ്മിഷൻ റഗുലർ, അഫിലിയേറ്റഡ് കോളജുകൾ 2009 മുതൽ അഡ്മിഷൻ റഗുലർ ആൻഡ് സപ്ലിമെൻററി, ഡിപ്പാർട്ട്മെൻറ് 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 20ന് ആരംഭിക്കും. അപേക്ഷകൾ ഒക്ടോബർ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 600 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പർ ഒന്നിന് 150 രൂപ വീതവും (പരമാവധി 600 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ആദ്യമായി എഴുതുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും അധികമായി അടയ്ക്കണം.

രണ്ടാം സെമസ്റ്റർ ബിഎൽഐഎസ്സി (ഡിപ്പാർട്ട്മെൻറ് 2016 അഡ്മിഷൻ റഗുലർ, അഫിലിയേറ്റഡ് കോളജുകൾ ആൻഡ് ഡിപ്പാർട്ട്മെൻറ് 2009 മുതൽ അഡ്മിഷൻ റഗുലർ ആൻഡ് സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ 13ന് ആരംഭിക്കും. അപേക്ഷകൾ ഒക്ടോബർ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറുവരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതുവരെയും സ്വീകരിക്കും. ആദ്യമായി പരീക്ഷ എഴുതുന്നവർ 100 രൂപ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.

എംഎഡ് മേഴ്സി ചാൻസ്, സപ്ലിമെൻററി പരീക്ഷ

ഒന്നും രണ്ടും സെമസ്റ്റർ എംഎഡ് (2002 മുതൽ 2010 വരെ അഡ്മിഷൻ മേഴ്സി ചാൻസ്, 2011 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ 24ന് ആരംഭിക്കും.

പ്രാക്്ടിക്കൽ, വൈവാവോസി

2017 ജൂണിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി. നഴ്സിംഗ് (സപ്ലിമെൻററി) പരീക്ഷയുടെ സർജിക്കൽ നഴ്സിംഗ്, മെഡിക്കൽ നഴ്സിംഗ് എന്നീ പേപ്പറുകളുടെ പ്രാക്്ടിക്കലും വൈവാവോസിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻറെ ഗാന്ധിനഗർ, പത്തനംതിട്ട, നെടുങ്ക ം, മണിമലക്കുന്ന് എന്നീ കേന്ദ്രങ്ങളിലും, പരുമല സെൻറ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗിലും ഒക്ടോബർ നാലു മുതൽ ഏഴു വരെ തീയതികളിൽ നടത്തും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക് ടിക്കൽ

മേയ് 2017ൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി. മാത്തമാറ്റിക്സ് മോഡൽ ഒന്ന്, ബിഎസ്സി. സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് ബിഎസ്സി പെട്രോ കെമിക്കൽസ് (കോംപ്ലിമെൻററി കോഴ്സ്: കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിംഗ് വിത്ത് സി) സിബിസിഎസ്എസ് 2016 അഡ്മിഷൻ റഗുലർ ആൻഡ് 2013 മുതൽ അഡ്മിഷൻ സപ്ലിമെൻററി, റീഅപ്പിയറൻസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്്ടിക്കൽ ഒക്ടോബർ നാല്, അഞ്ച് എന്നീ തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 മേയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എംഎ സിറിയക് (റഗുലർ,ഇംപ്രൂവ്മെൻറ്, സിപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 16 വരെ അപേക്ഷിക്കാം. കോട്ടയം സീരിയിലെ റോയ് ജേക്കബ്, ബിജോ വർഗീസ്, സുജയ് ജോണ്‍ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2017 ഏപ്രിൽ മാസത്തിൽ നടത്തിയ അവസാനവർഷ ബിഎഫ്എ, ഒന്നാം വർഷ ബിഎഫ്എ (ഇൻറഗ്രേറ്റഡ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 13 വരെ അപേക്ഷിക്കാം. പെയിൻറിംഗിൽ തൃപ്പൂണിത്തുറ ആർഎൽവി. കോളജിലെ സംഗീത് ശിവൻ, പി.സുഭാഷ് , പി.വി. ജോസഫ് ജോയ്സണ്‍ . എന്നിവരും അപ്ലൈഡ് ആർട്ടിൽ അനുരാജ്, സുശാന്ത് എസ്. ഭട്ട്, ഒ.എസ്. സുബിൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. സ്കൾപ്ചറിൽ ലിസ ഹെഴ്സിലിൻ റാഫേൽ ഒന്നാം റാങ്ക് നേടി.
2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎംഎച്ച് (റഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2017ലെ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷകൾ ഒക്ടോബർ 16ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.

അധ്യാപക രക്ഷാകർതൃ യോഗം

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അധ്യാപക രക്ഷാകർതൃ സംഘടനയുടെ അടിയന്തിര യോഗം ഒക്ടോബർ നാലിന് ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഓഡിറ്റോറിയത്തിൽ ചേരും. എല്ലാ രക്ഷാകർത്താക്കളും പങ്കെടുക്കേണ്ടതാണ്.

സംവരണ സീറ്റൊഴിവ്

എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017ൽ
എംഎസ്സി പ്രോഗ്രാമിന് എസ്സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. കാറ്റ് എംജി റാങ്ക് ലിസ്റ്റിൽ
ഉണ്ടായിരുന്ന, അഡ്മിഷൻ നിരാകരിച്ചവർ ഒഴികെയുള്ള എസ്സി വിഭാഗത്തിൽപ്പെട്ടവർ ഒക്ടോബർ മൂന്നിന് അഞ്ചിനകം 0481 2731043 എന്ന നന്പരിലോ ബന്ധപ്പെടണം.