കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ പുതിയ കോളജുകൾ, നിലവിലുള്ള കോളജുകളിൽ പുതിയ കോഴ്സുകൾ, സീറ്റ് വർധന എന്നിവയ്ക്ക് 201819, 201920 അധ്യയന വർഷത്തിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ 31 വരെ അപേക്ഷിക്കാം. പുതിയ കോളജിന് 5,000 രൂപയും, മറ്റുള്ളവയ്ക്ക് 2,000 രൂപയും പിഴയോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫോം 500 രൂപ ചലാൻ രസീതി സഹിതം ആവശ്യപ്പെട്ടാൽ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സ്റ്റോറിൽ നിന്ന് നേരിട്ടും, ചലാനും സ്റ്റാന്പൊട്ടിച്ച് വിലാസമെഴുതിയ കവറും സഹിതം അപേക്ഷിച്ചാൽ ഡെപ്യൂട്ടി രജിസ്ട്രാർ, ഭരണവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ നിന്ന് തപാൽ മാർഗവും ലഭിക്കും. വിവരങ്ങൾക്ക് സർവകലാശാലാ വെബ്സൈറ്റിലെ കോളജ് ഡവലപ്മെന്റ് കൗണ്‍സിൽ എന്ന ലിങ്ക് സന്ദർശിക്കുക.
സിഡിഎംആർപിയിൽ ക്ലിനിക്കൽ അറ്റൻഡന്റ്
സൈക്കോളജി പഠനവകുപ്പിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ (സിഡിഎംആർപി) കീഴിൽ കണ്ണൂർ ജില്ലാ പദ്ധതിയിലേക്ക് ക്ലിനിക്കൽ അറ്റൻഡന്റിനെ (രണ്ട് ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സിഡിഎംആർപിയിൽ നിന്ന് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലഭിക്കണം. വിലാസം: ഡയറക്ടർസിഡിഎംആർപി, ഡിപ്പാർട്ടുമെന്റ് ഓഫ് സൈക്കോളജി, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673635. പ്രതിമാസ മൊത്ത വേതനം: 10,000 രൂപ. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ((www.universityofcalicut.info).
സെറിബ്രൽ പാൾസി: രക്ഷിതാക്കൾക്ക് ശിൽപശാല
ലോക സെറിബ്രൽ പാൾസി ദിനാചരണത്തോടനുബന്ധിച്ച് മനഃശാസ്ത്ര പഠനവകുപ്പിലെ സിഡിഎംആർപിയിൽ സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി ആറിന് ശിൽപശാലയും കുട്ടികൾക്കുള്ള ആർട്ട് തെറാപ്പി പരിശീലനവും സംഘടിപ്പിക്കുന്നു. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾ 95 2616 02 22 എന്ന നന്പറിൽ രജിസ്റ്റർ ചെയ്യണം.
ആറാം സെമസ്റ്റർ ബിടെക്, ബിആർക് പരീക്ഷാ കേന്ദ്രങ്ങൾ
ആറാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക്, ബിആർക് ജൂണ്‍ 2016 (04 സ്കീം) പരീക്ഷയ്ക്ക് താഴെ കൊടുത്ത ജില്ലയിലെ കോളജുകളിൽ പഠിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം. പാലക്കാട് ജില്ല (പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജ്), തൃശൂർ ജില്ല (തൃശൂർ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ്), കോഴിക്കോട് ജില്ല (കോഴിക്കോട് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ്), മലപ്പുറം ജില്ലയിലെയും വേദ വ്യാസ എൻജിനിയറിംഗ് കോളജിലെയും വിദ്യാർഥികൾ (കാലിക്കട്ട് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജ്).
ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷാ കേന്ദ്രം
ഏഴാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക് ഡിസംബർ 2014 (2കെ സ്കീം) ന് രജിസ്റ്റർ ചെയ്തവർ കാലിക്കട്ട് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി (2011 സ്കീം) റഗുലർ, സപ്ലിമെന്ററി പരീക്ഷ 19ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ, സപ്ലിമെന്ററി പരീക്ഷ 19ന് ആരംഭിക്കും.
എൽഎൽബി (2000 മുതൽ 2007 പ്രവേശനം) അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം), ഒന്നാം സെമസ്റ്റർ ത്രിവത്സരം സപ്ലിമെന്ററി പരീക്ഷ 19ന് ആരംഭിക്കും.
എൽഎൽബി (2000 മുതൽ 2007 പ്രവേശനം) ഒന്നാം സെമസ്റ്റർ (പഞ്ചവത്സരം) സപ്ലിമെന്ററി പരീക്ഷ നവംബർ ഒന്നിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി (പഞ്ചവത്സരം, 2011 സ്കീം) റഗുലർ, സപ്ലിമെന്ററി പരീക്ഷ നവംബർ ആറിന് ആരംഭിക്കും.
എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഒന്നാം സെമസ്റ്റർ പരീക്ഷ 30നും, മൂന്നാം സെമസ്റ്റർ പരീക്ഷ 17നും ആരംഭിക്കും.
സീറ്റ് ഒഴിവ്
പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ എംഎ പൊളിറ്റിക്കൽ സയൻസിന് എസ് സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് ഒഴിവുണ്ട്. എസ് സി, എസ്ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും സഹിതം അഞ്ചിന് ഉച്ചയ്ക്ക് 12.30നകം പഠനവകുപ്പിൽ ഹാജരാകണം. ഫോണ്‍ : 0494 2407388.
പരീക്ഷാ അപേക്ഷ
രണ്ടാം വർഷ ബിഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലാബറട്ടറി ടെക്നോളജി (2011 പ്രവേശനം, 2012 പ്രവേശനം മുതൽ2012 സിലബസ്) റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് വരെയും 150 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ റഷ്യൻ (2016 പ്രവേശനം) പരീക്ഷയ്ക്ക് പത്ത് വരെ അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
ഒന്‍പതാം സെമസ്റ്റർ ബിആർക് റഗുലർ, സപ്ലിമെന്ററി (2004, 2012 സ്കീം) ഡിസംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം. പ്രിന്റൗട്ടും ചലാനും 24നകം ലഭിക്കണം.
ബിആർക് പത്താം സെമസ്റ്റർ (തിസീസ്, വൈവ) റഗുലർ, സപ്ലിമെന്ററി ജൂലൈ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ.
ഏഴ്, എട്ട് സെമസ്റ്റർ ബിആർക് (ഇന്റേണ്‍ഷിപ്പ്, ക്രിട്ടിക്കൽ അപ്രൈസൽ, 2012 സ്കീം) റഗുലർ മേയ് 2016 പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി (കോംപ്ലിമെന്ററി) ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കാട്, വയനാട് ജില്ലകളിലെ കോളജ് ആധ്യാപകർ അഞ്ചിന് രാവിലെ 10.30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ഹാജരാകണം.
എംഎ ഹിന്ദി വൈവാ വോസി
ഹിന്ദി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ ഹിന്ദി, എംഎ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ (സിസിഎസ്എസ്) വൈവാ വോസി ആറിന് രാവിലെ പത്തിന് ഹിന്ദി പഠനവകുപ്പിൽ നടക്കും.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആക്ടീവ് സിറ്റിസണ്‍ പദ്ധതി: സർവകലാശാലയിൽ പരിശീലന പരിപാടി തുടങ്ങി
കോഴിക്കോട്: ബ്രിട്ടീഷ് കൗണ്‍സിലും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും നടപ്പാക്കുന്ന കർമോൽസുക പൗരൻആക്ടീവ് സിറ്റിസണ്‍ പദ്ധതിയുടെ അഞ്ച് ദിവസം നീളുന്ന ബൃഹദ് പരിശീലന പരിപാടി കാലിക്കട്ട് സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ 20 സർവകലാശാലകളിലെ നാഷണൽ സർവീസ് സ്കീം മുഖേന നടപ്പാക്കുന്ന പരിപാടിക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുത്ത 20 സർവകലാശാലകളിൽ കാലിക്കട്ടും ഉൾപ്പെടുന്നു. അന്തർസംസ്കാര പാരസ്പര്യം വളർത്തി സാമൂഹികാധിഷ്ഠിത വികസനം നടപ്പാക്കുന്ന ഈ പദ്ധതിയനുസരിച്ച് ദേശീയതല പരിശീലനം ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിൽ വെച്ച് നൽകിയിരുന്നു. ഈ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരാണ് സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ നിന്നുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരെ പരിശീലിപ്പിക്കുന്നത്.
ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ പി.വി. വൽസരാജൻ അധ്യക്ഷനായിരുന്നു. ഡോ.സിജോ വർഗീസ്, പി.ആർ. റസീന, ടി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് ദിവസത്തെ റസിഡൻഷ്യൽ ക്യാന്പ് ഏഴിന് സമാപിക്കും.