പിജിഡിഎച്ച്ആർഎം ഫലം പ്രസിദ്ധീകരിച്ചു
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ജൂണിൽ നടത്തിയ പിജിഡിഎച്ച്ആർഎം, പിജിഡിടിടിഎം, പിജിഡിഎംഎം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ .
സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ ഈവനിംഗ് ബാച്ച് തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ ഈവനിംഗ് കോഴ്സിന് 12 വരെ അപേക്ഷിക്കാം. യോഗ്യത : പ്ലസ് ടു/ പ്രീഡിഗ്രി ജയിച്ചിരിയ്ക്കണം. ഫീസ് : 6000 രൂപ, അപേക്ഷ ഫീസ് : 100 രൂപ . ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ. വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ് : 04712302523.
ബിഡിഎസ് (പാർട്ട് ഒന്ന്) ഫലം
ജൂണിൽ നടത്തിയ അവസാന വർഷ ബിഡിഎസ് (പാർട്ട് ഒന്ന്) പരീക്ഷയുടെ (പുതിയതും പഴയതും സ്കീം) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ അപേക്ഷിക്കാം.
എൽഎൽഎം സീറ്റൊഴിവ്
നിയമവകുപ്പിൽ എൽഎൽഎം 201718 അദ്ധ്യയന വർഷത്തിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും 6150/ രൂപ ഫീസും സഹിതം ഈ മാസം ആറിന് നിയമ വകുപ്പിന്റെ ഓഫീസിൽ രാവിലെ 10ന് എത്തിച്ചേരണം.
എംബിഎ ഫലം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2016 നവംബർഡിസംബർ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ .
അസൈൻമെന്റ്, പ്രോജക്ട് റിപ്പോർട്ട്, റിക്കോർഡ് ബുക്കുകൾ, ഡിസ്സെർട്ടേഷനുകൾ എന്നിവ സമർപ്പിക്കണം
ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ 2017 വരെ വിവിധ പ്രോഗ്രാമുകളിൽ പഠിക്കുകയും അസൈൻമെന്റ്, പ്രോജക്ട് റിപ്പോർട്ട്, റിക്കോർഡ് ബുക്കുകൾ, ഡിസ്സെർട്ടേഷനുകൾ എന്നിവ സമർപ്പിക്കാൻ സാധിക്കാത്ത വിദ്യാർഥികൾ 31 ന് മുന്പായി അതാത് കോഓർഡിനേറ്റർമാർക്ക് സമർപ്പിക്കണം.
ബികോം (ഫിനാൻസ്): സ്പോട്ട് അഡ്മിഷൻ
പുതുതായി അഫിലിയേഷൻ നൽകിയ സ്വാശ്രയ കോളജായ തിരുവനന്തപുരം വിളപ്പിൽ സരസ്വതി കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് ബികോം (ഫിനാൻസ്) കോഴ്സ് അനുവദിച്ചു. ഏഴിന് രാവിലെ ഒൻപതിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒൻപതിന് കോളജിൽ ഹാജരാകണം. സർവകലാശാലയിലേക്ക് അപേക്ഷ അയക്കേണ്ട തില്ല.
പി.ജി പ്രവേശനം 201718 : ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
20172018 അധ്യയന വർഷത്തെ പി.ജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പരും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിനുള്ള ചലാൻ പ്രിന്റൗട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി/എസ്ടി/ഒഇസി വിഭാഗത്തിന് 340 രൂപയും ആണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ ഫീസടച്ചതിന്റെ വിവരം വെബ്സൈറ്റിൽ നൽകിയ ശേഷം അലോട്ട്മെന്റ് മെമ്മോ ഡൗണ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ഉണ്ടായിരിക്കും. ഇന്നു മുതൽ ഏഴുവരെയുള്ള തീയതികളിലാണ് കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (കൂടുതൽ വിവരങ്ങൾക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയിൽ പ്രസ്താവിച്ചിരിക്കുന്ന ദിവസം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളജുകളിൽ അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. രണ്ടാം അലോട്ട്മെന്റിനുശേഷം കോളജുകളിൽ അഡ്മിഷൻ നേടിയവർക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം തങ്ങളുടെ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെ ങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളജിൽ നിന്നും ടിസി വാങ്ങിയ ശേഷം പുതിയ അലോട്ട്മെന്റ് പ്രകാരമുള്ള കോളജിൽ അഡ്മിഷൻ എടുക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്മെന്റ് മെമ്മോയിൽപറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്മെന്റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കണ്ടണം. അഡ്മിഷൻ എടുത്തവർ ആ സീറ്റിൽ സംതൃപ്തരാണെങ്കിൽ ഒൻപതിനു വൈകുന്നേരം അഞ്ചിനുമുന്പ് അവരുടെ ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം. നിലനിർത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്നു വരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കും. പുതിയ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
ബിഎച്ച്എം ടൈംടേബിൾ
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) രണ്ടാം സെമസ്റ്റർ പരീക്ഷകൾ (2014 & 2011 സ്കീം) 13നും നാലാം സെമസ്റ്റർ റഗുലർ പരീക്ഷകൾ (2014 സ്കീം) 10നും നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ (2011 & 2006 സ്കീം) 31നും ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എംഎഡ് ഫലം പുന: പ്രസിദ്ധീകരിച്ചു
എംഎഡ് 201517 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പുന: പ്രസിദ്ധീകരിച്ചു. എസ് .മഞ്ജു കൃഷ്ണൻ (ഋഉഡ 150511/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി.
ബിടെക് ടൈംടേബിൾ
ഒക്ടോബർ / നവംബർ മാസത്തിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിടെക് (റഗുലർ) (2008 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) മൂന്നാം സെമസ്റ്റർ പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ടൈംടേബിൾ വെബ്സൈറ്റിൽ.
എംഎ വൈവാ വോസി
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2017 ജൂലൈയിൽ നടത്തിയ എംഎ ഹിന്ദി ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ വൈവാവോസി പത്തിന് പാളയം, വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽനടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ബിടെക് സൂക്ഷ്മപരിശോധന
2016 നവംബർ മാസം നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ സൂക്ഷ്മപരിശോധനയ്ക്കായി ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീ വാല്യുവേഷൻ സെക്ഷനിൽ നാളെ മുതൽ ഒക്ടോബർ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ വൈകുന്നേരം മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് ഹാജരാകണം.
ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ സൂക്ഷ്മപരിശോധന
2017 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് കരിയർ റിലേറ്റഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഹാൾടിക്കറ്റുമായി ആറ് മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ പുനർമൂല്യനിർണയ വിഭാഗമായ ഋഖ കകക ൽ എത്തിച്ചേരണം.
ബികോം പുനർമൂല്യനിർണയം: തീയതി നീട്ടി
അവസാന വർഷ ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻത്രീ മെയിൻ) മേയ് 2017 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട അവസാന 31 വരെ.