കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മെഡിക്കൽ സൂപ്പർസ്പെഷാലിറ്റി ഡിഗ്രി റെഗുലർ & സപ്ലിമെന്ററി പരീക്ഷ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ്
ഇന്നു മുതലാരംഭിക്കുന്ന ഒന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി (2016 പ്രവേശനം) റെഗുലർ പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2017 സെപ്റ്റംബറിൽ നടത്തിയ രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി ഈമാസം 13 നകം അപേക്ഷിക്കേണ്ടതാണ്.
മാർക്ക് ലിസ്റ്റ് വിതരണം
2017 ജൂലൈയിൽ നടത്തിയ എംഡിഎസ് പാർട്ട് രണ്ട് റെഗുലർ & സപ്ലിമെന്ററി (2014 & 2013 പ്രവേശനം) പരീക്ഷ മാർക്ക് ലിസ്റ്റുകൾ അതാതു ഡെന്റൽ കോളജുകളിലേക്കു വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവ അതാതു കോളജുകളിൽനിന്നും കൈപ്പറ്റേണ്ടതാണ്.