University News
എംജി പിജി ഏകജാലകം: എസ് സി/എസ്ടി രണ്ടാം പ്രത്യേക അലോട്ട്മെന്‍റിന് ഓപ്ഷൻ പുനഃക്രമീകരണം ഇന്ന് വൈകുന്നേരം അഞ്ചുവരെ
ഒക്ടോബർ 10ന് നടക്കുന്ന പിജി പ്രവേശനത്തിന്‍റെ എസ്സി/എസ്ടി വിഭാഗക്കാർക്കായുള്ള രണ്ടാം അലോട്ട്മെന്‍റിനു പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാൻ ഇന്ന് വൈകുന്നേരം അഞ്ചു വരെ സൗകര്യമുണ്ട്. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താൻ സാധിക്കും. പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ സാധിക്കുകയില്ല. മൂന്നാം അലോട്ട്മെന്‍റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ടുമെന്‍റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ “ഡിലീറ്റ്’ ചെയ്യണം. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും ത·ൂലം നാലാം അലോട്ട്മെന്‍റിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളജിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്‍റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുകയും ചെയ്യും. സ്ഥിര പ്രവേശം നേടിയിട്ടുള്ളവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.

ഇംഗ്ലീഷ് ബിരുദതല ശില്പശാല

ഫൈൻട്യൂണ്‍ യുവർ ഇംഗ്ലീഷ് എന്ന ബിരുദതല ഇംഗ്ലീഷ് ഗ്രാമർ ടെക്സ്റ്റ്ബുക്കിനെ അധികരിച്ച് അഫിലിയേറ്റഡ് കോളജുകളിലെ ഇംഗ്ലീഷ് അധ്യാപകർക്കായി 10നു കോട്ടയം സിഎംഎസ് കോളജിൽ രാവിലെ പത്തു മുതൽ നാലു വരെ ശില്പശാല സംഘടിപ്പിക്കും. രണ്ട് ഇംഗ്ലീഷ് അധ്യാപകർ വീതം കോളജുകളിൽനിന്നും ശില്പശാലയിൽ പങ്കെടുക്കണം.

പരീക്ഷാഫലം

2017 മേയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ആക്ചൂറിയൽ സയൻസ് (റുഗലർ/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം. കോതമംഗലം എംഎ കോളജിലെ ട്രീസ മേരി പോൾ, ജോസ്മി ജോസഫ്, സോനാ പോൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2017 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ സിറിയക് (റഗുലർ/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

പിഎച്ച്ഡി നൽകി

എ.പി. അന്നംസിനി, പി.കെ. ഷെറിൻ എന്നിവർക്ക് മലയാളത്തിലും കവിത വി. രാജൻ, കെ. സുനിതാകുമാരി, പി.വി. ബിന്ദു, അനിൽകുമാർ. ആർ. എന്നിവർക്ക് ഹിന്ദിയിലും, എത്സമ്മ ജോസഫിന് ഇക്കണോമിക്സിലും, റ്റി.കെ. ഗിരീഷ് കുമാറിന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസിലും ജംഷിദ് വി.പി.യ്ക്കു കൊമേഴ്സിലും, ലിനു കുരുവിളയ്ക്ക് ബയോ സയൻസസിലും, ജെ. അൻസാരിക്ക് എൻവയോണ്‍മെന്‍റൽ സയൻസസിലും, അനു വർഗീസിന് മാനേജ്മെന്‍റ് സയൻസസിലും, അഞ്ജന ബി. നായർ, ലതാദേവി അമ്മ. ജെ. എന്നിവർക്ക് എഡ്യൂക്കേഷനിലും, ഷക്കീല യൂസഫിന് ഫാർമസിയിലും, മോബി തോമസിന് ഫിസിക്കൽ എഡ്യൂക്കേഷനിലും, കെ. വാണിയ്ക്ക് കെമിസ്ട്രിയിലും, പിഎച്ച്ഡി നൽകുവാൻ തീരുമാനിച്ചു.

പിജി ഉത്തരക്കടലാസ്

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ പിജി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി തിരികെ നൽകാത്ത ചീഫ്/അഡീഷണൽ എക്സാമിനർമാർ അടിയന്തിരമായി മൂല്യനിർണയം പൂർത്തി 12നു മുന്പായി അതാത് കോളജ് ഓഫീസിൽ ഏൽപ്പിക്കുകയോ, യൂണിവേഴ്സിറ്റി ഓഫീസിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

വൈകല്യ പുനരധിവാസവും മുദ്രഫീലിംങ്ങും എന്ന വിഷയത്തിൽ ഏകദിന സെമിനാർ

അതിരന്പുഴ: ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ഡിസ്എബിലിറ്റി സ്റ്റഡീസും, മേവട ട്രു വിഷൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വൈകല്യ പുനരധിവാസവും മുദ്ര ഫീലിംഗും എന്ന വിഷയത്തിലുള്ള ഏകദിന ആമുഖ സെമിനാർ 20ന് എംജി സർവകലാശാലാ ക്യാന്പസിലെ ഐയുസിഡിഎസിൽ നടത്തും.

കൊറിയൻ ശാസ്ത്രജ്ഞനായ പ്രഫ. പാർക്ക് ജേ വൂ വികസിപ്പിച്ചെടുത്ത സുജോക്ക് തെറാപ്പി അടിസ്ഥാനമാക്കി അദ്ദേഹത്തിന്‍റെ ശിഷ്യൻ ഡോ. പങ്കജ് ജെയിൻ വികസിപ്പിച്ചെടുത്തതാണ് ടൈ ഒറിജിൻ മുദ്ര ഫീലിംഗ് സിസ്റ്റം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഇത്തരം ചികിത്സാരീതി കഴിഞ്ഞ 30 വർഷങ്ങളായി ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ, പഠനവൈകല്യം, സെറിബ്രൽ പാൾസി, സംസാര ഭാഷാ വൈകല്യം തുടങ്ങി വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഈ ചികിത്സാരീതി വളരെ ഫലപ്രദമായി പ്രയോഗിച്ചുവരുന്നു. വിദ്യാർഥികൾ, വൈകല്യ പഠന പുനരധിവാസ മേഖലയിലെ വിദഗ്ധർ, ഗവേഷകർ, ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യണം. ഫീസ്: 200 രൂപ. ഫോണ്‍: 0481 2731580, 9495213248.

സിൻഡിക്കേറ്റ് യോഗം മാറ്റി

ഇന്ന് നടത്താനിരുന്ന എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്‍റെ യോഗം 17നു രാവിലെ 10.30ന് സിൻഡിക്കേറ്റ് ഹാളിൽ നടത്തുവാനായി മാറ്റിവച്ചു.