University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ പു​നഃക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 19ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബിഎ/​ബിഎ​സ്​സി/ ബികോം/​ബിസിഎ/​ബിബിഎ/ ബിബിഎ ടിടിഎം/​ബിബിഎ​ആ​ർടിഎം/​ബിഎ​ടിടിഎം/​ബിബി​എം/ ബിഎ​സ്​ഡ​ബ്ല്യു/ ബിഎ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ 25 ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ബിഎ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ്(​ഓ​ണേ​ഴ്സ്) പ​രീ​ക്ഷാഫ​ലം

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബിഎ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം പ്രൂ​വ്മെ​ന്‍റ്), മേ​യ് 2017 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 30 ന്

​ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ.​കെ.​നാ​യ​നാ​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തു​ന്നു. 'ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ 30, 31 തീ​യ​തി​ക​ളി​ൽ കണ്ണൂർ താവക്കര സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു സെ​മി​നാ​ർ. സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നടത്തുന്ന സെമിനാറിൽ സാമൂഹികസാം​സ്കാ​രി​ക രാ​ഷ്ട്രീ​യ ​രം​ഗ​ത്തെ​യും അ​ക്കാ​ദ​മി​ക് രം​ഗ​ത്തെ​യും പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. രാ​ഷ്ട്രീ​യ പ​ഠി​താ​ക്ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പങ്കെടുക്കാം. 30 ന് ​രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെയ്യും.

പ​രി​പാ​ടി​യു​ടെ ആ​ലോ​ച​നാ​യോ​ഗം പത്തിന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സെ​മി​നാ​റി​ൽ പ്ര​തി​നി​ധി​ക​ളാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 16 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.