University News
പി​​ജി ഏ​​ക​​ജാ​​ല​​കം: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റിന് ഒാപ്ഷൻ പുതുക്കാം
അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി ഇ​​ന്നു മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ 14നു ​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​ക്കി ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. ഇ​​തു​​വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ത്ത​​വ​​ർ​​ക്കും പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ca p.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് കാ​​ണു​​ക.

ര​​ണ്ടാം ശ​​നി എം​​ജി​​യി​​ൽ പ്ര​​വൃ​​ത്തി​​ദി​​നം

യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ഇ​​ന്നു മു​​ത​​ൽ 14 വ​​രെ നാ​​ക് പി​​യ​​ർ ടീ​​മി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഓ​​ഫീ​​സു​​ക​​ൾ​​ക്കും പ​​ഠ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും 14നു ​​പ്ര​​വൃ​​ത്തി ദി​​ന​​മാ​​യും 21 അ​​വ​​ധി​​ദി​​ന​​മാ​​യും പ്ര​​ഖ്യാ​​പി​​ച്ച് ഉ​​ത്ത​​ര​​വാ​​യി.

സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് നി​​യ​​ന്ത്ര​​ണം

സ​​ർ​​വ​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ക്ര​​ഡി​​റ്റേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നാ​​ക് ടീം ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നാ​​ൽ 16 ​വ​​രെ വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ഓ​​ഫീ​​സി​​ൽ സ​​ന്ദ​​ർ​​ശ​​ക​​രെ സ്വീ​​ക​​രി​​ക്കു​​ന്ന​​ത​​ല്ല.

സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​ടെ​​ക്ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ൽ ഒ​​ഴി​​വു​​ള്ള മെ​​രി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്ക്, നേ​​ര​​ത്തെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി സ്പോ​​ട്ട് പ്ര​​വേ​​ശ​​നം ന​​ട​​ത്തു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ചു. www.cta.m gu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യു​​ടെ വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​യും യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും, അ​​പേ​​ക്ഷാ​​ഫീ​​സും ലേ​​റ്റ് ഫീ​​സും അ​​ട​​ച്ച ര​​സീ​​തു​​ക​​ളും സ​​ഹി​​തം, 19നു ​​രാ​​വി​​ലെ 11ന് ​​യൂ​​ണി​​വേ​​ഴ്സി​​റ്റി ക്യാ​​പ് സെ​​ല്ലി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ്രാ​​ക്ടി​ക്ക​​ൽ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​സി​​എ (ഓ​​ഫ് കാ​​ന്പ​​സ്, 2007ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​നും, 20072010 അ​​ഡ്മി​​ഷ​​നും മേ​​ഴ്സി ചാ​​ൻ​​സ്, 2011 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സോ​​ഫ്റ്റ് സ്കി​​ൽ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ്രാ​ക്ടി​​ക്ക​​ൽ നാ​​ളെ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഓ​​ഫ് കാ​​ന്പ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്, റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തി​​യ അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, 2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. അ​​സൂ​​ന്ത ഫ്രാ​​ൻ​​സി​​സ്, ഫേ​​ബാ എ​​ൽ​​മ വ​​ർ​​ഗീ​​സ്, ആ​​ർ​​ദ്ര ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​നു​​ശോ​​ച​​ിച്ചു

സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സ് ഡ​​യ​​റ​​ക്ട​റാ​​യി​​രു​​ന്ന പ്ര​​ഫ. ഡോ. ​വി.​​സി. ഹാ​​രീ​​സി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. സി​​ൻ​​ഡിക്കറ്റംഗം ആ​​ര്യാ രാ​​ജ​​ൻ, സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സ് അ​ധ്യാ​​പ​​ക​​നും ഡീ​​നു​​മാ​​യ ഡോ. ​​പി.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ഏ​​ബ്ര​​ഹാം ജെ. ​​പു​​തു​​മ​​ന, പ്ര​​ഫ. കെ.​​എം. കൃ​​ഷ്ണ​​ൻ, പ്ര​​ഫ. ആ​​ർ. വി​​ജ​​യ​​കു​​മാ​​ർ, സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ബാ​​ബു​​രാ​​ജ് വാ​​ര്യ​​ർ, ജി. ​​പ്ര​​കാ​​ശ്, കെ. ​​രാ​​ജ​​ഗോ​​പാ​​ൽ, കെ.​​എം. ഷാ​​ജി എ​​ന്നി​​വ​​ർ ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ച്ചു.